ദുബൈ: അഞ്ചുനില കെട്ടിടത്തിെൻറ മുകളിൽനിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച തൊഴിലാളിയെ നാലുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ദുബൈ പൊലീസ് രക്ഷപ്പെടുത്തി. അൽ വർസാനിലാണ് കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മുപ്പതുകാരനായ ക്ലീനിങ് തൊഴിലാളി, താമസിക്കുന്ന കെട്ടിടത്തിെൻറ മുകളിൽ കയറിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ അൽ റാശിദിയ്യ െപാലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ദുബൈ സിവിൽ ഡിഫൻസിലെ സംഘവും സംഭവസ്ഥലത്തെത്തി. പൊലീസെത്തിയപ്പോൾ കൈകളിൽനിന്ന് ചോരയൊലിക്കുന്ന അവസ്ഥയിൽ ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട ഇയാൾ സ്വബോധമില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു. ഉദ്യോഗസ്ഥർ ശാന്താനാക്കാൻ പരിശ്രമിക്കുന്നതിനിടയിൽ നാലു മണിക്കൂറിനുശേഷം ഇയാൾ വെള്ളം ആവശ്യപ്പെട്ടു. വെള്ളം കൊടുക്കുേമ്പാൾ കൈക്ക് പിടിച്ച് പൊലീസ് കെട്ടിടത്തിൽനിന്ന് തൊഴിലാളിയെ പുറത്തെത്തിക്കുകയായിരുന്നു. േജാലി നഷ്ടപ്പെടുമെന്ന ഭയത്താലാണ് ആത്മഹത്യക്ക് മുതിർന്നതെന്ന് പിന്നീട് ഇയാൾ അധികൃതേരാട് പറഞ്ഞു.
എന്നാൽ, തങ്ങളുടെ കമ്പനിയിലെ ഒരാളെയും ഒഴിവാക്കാൻ പദ്ധതിയില്ലെന്ന്, ഇയാൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ജനറൽ മാനേജർ വ്യക്തമാക്കി. തുടർന്ന് തൊഴിലാളി, ഇനിയൊരിക്കലും ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് പൊലീസിന് എഴുതിനൽകി. തങ്ങളുടെ ജീവനക്കാരനെ രക്ഷിച്ച അധികൃതരെ കമ്പനി നന്ദിയും അഭിനന്ദനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.