ദുബൈ: പ്രവാസികൾ അകലങ്ങളിലിരുന്ന് ഇന്ത്യയെക്കുറിച്ച് കാണുന്ന സ്വപ്നങ്ങൾ സമയബന്ധിതമായി സാധ്യമാക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരാശയുടെ കാലം കഴിഞ്ഞെന്നും കഴിഞ്ഞ നാലു വർഷംകൊണ്ട് സമസ്ത മേഖലയിലും ഇന്ത്യ ഏറെ മുന്നിലെത്തിയെന്നും ദുബൈ ഒാപ്പറയിൽ ഇന്ത്യൻ സമൂഹത്തിെൻറ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.
അബൂദബിക്കടുത്ത റഹ്ബയിൽ നിർമാണമാരംഭിക്കുന്ന ക്ഷേത്രത്തിെൻറ മാതൃക അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി, ക്ഷേത്രനിർമാണത്തിന് അനുമതി നൽകിയ അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദിന് ഒാരോ ഇന്ത്യക്കാരുടെയും പേരിൽ കൃതജ്ഞത അറിയിച്ചു. മത സഹിഷ്ണുതയുടെയും വസുധൈവ കുടുംബകം എന്ന സമലോക ഭാവനയുടെയും അടയാളമായിരിക്കും ഇവിടെ ഉയരുന്ന ക്ഷേത്രം. യു.എ.ഇ ഭരണകൂടം ഇന്ത്യൻ പാരമ്പര്യങ്ങൾക്ക് നൽകിയ പരിഗണനക്കും മാന്യതക്കും വിഘാതം വരുന്ന പ്രവൃത്തികൾ ഉണ്ടാവരുതെന്നും മോദി ഒാർമിപ്പിച്ചു.
പതിറ്റാണ്ടുകൾക്കു ശേഷമാണ് വിവിധ ഗൾഫ് രാഷ്ട്രങ്ങളുമായി ഇന്ത്യക്ക് ഇത്രമേൽ ശക്തവും ഉൗർജസ്വലവുമായ ബന്ധം സാധ്യമായത്. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യക്കിന്ന് ഉപഭോക്താവ് എന്നനിലയിലല്ല, പങ്കാളികൾ എന്നുള്ള ബന്ധമാണുള്ളത്. ഇന്ത്യ ശക്തമായ പരിവർത്തനത്തിെൻറ പാതയിലാണ്. ഒന്നും നടക്കില്ലെന്ന് വിശ്വസിച്ചിരുന്ന നിരാശയുടെയും ആശങ്കയുടെയും നാളുകളെ നാം നാലു വർഷംകൊണ്ട് മറികടന്നിരിക്കുന്നു. ഇപ്പോൾ പരാതിയല്ല, വിശ്വാസമാണ് സാധാരണക്കാരുടെ വാക്കുകളിൽ നിറയുന്നത്. സുഗമമായ വ്യവസായം സംബന്ധിച്ച റാങ്കിങ്ങിൽ 142ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയിന്ന് 100ാം സ്ഥാനത്തേക്കെത്തിയിരിക്കുന്നു. ഇൗ നേട്ടത്തിൽ നിർത്താനല്ല, അതിലേറെ മുന്നോട്ടുപോകാനാണ് നാം കുതിക്കുന്നത്.
21ാം ശതകം ഏഷ്യയുടേതാണെന്ന പറച്ചിൽ സാധ്യമാക്കാൻ അതിനുള്ള പ്രയത്നങ്ങൾ ആവശ്യമാണ്. താൽക്കാലിക ലാഭങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും ദീർഘകാല നേട്ടങ്ങൾക്കായി നാം നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നോട്ടുനിരോധനം ശരിയായ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ചുവടുവെപ്പാണെന്ന് രാജ്യത്തെ ദരിദ്രജനത തിരിച്ചറിഞ്ഞപ്പോൾ ആ നടപടികൊണ്ട് ഉറക്കം നഷ്ടപ്പെട്ടവർ രണ്ടു വർഷം പിന്നിട്ടിട്ടും കരഞ്ഞുകൊണ്ടിരിപ്പാണ്. ജി.എസ്.ടി നടപ്പാക്കാനാകുമോ എന്നത് 60 വർഷമായി തുടരുന്ന ചോദ്യമായിരുന്നു, അത് സാധ്യമാക്കി.70 വർഷം പഴക്കമുള്ള വ്യവസ്ഥയിൽനിന്ന് പരിവർത്തനങ്ങൾ തേടുേമ്പാൾ ചില പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടാവും. പക്ഷേ, അതു നന്മക്കുവേണ്ടിയാണ്. ഇത് മഹാത്മ ഗാന്ധിയുടെ പ്രവർത്തന രീതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ അംബാസഡർ നവ്ദീപ് സുരി സ്വാഗതം പറഞ്ഞു. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, വ്യാപാര പ്രമുഖർ, ഇന്ത്യൻ സംഘടന ഭാരവാഹികൾ തുടങ്ങി ആയിരത്തിലേറെ പേരാണ് മിേല്ലനിയം മൊമൻറ് എന്നു പേരിട്ട ചടങ്ങിൽ പ്രധാനമന്ത്രിയെ ശ്രവിക്കാനെത്തിയത്.
വീരമൃത്യു വരിച്ച യു.എ.ഇ സൈനികരുടെ സ്മാരകമായ വഹത് അൽ കറാമയും മോദി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.