ദുബൈ: ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടി യു.എ.ഇയിലെ സ്കൂളുകൾ. മോഡൽ പ്രൈവറ്റ് സ്കൂൾ അബൂദബി, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ എന്നിവ നൂറുശതമാനം വിജയം നേടി. മോഡൽ പ്രൈവറ്റ് സ്കൂളിൽ പരീക്ഷയെഴുതിയ 105 പേരിൽ 70 പേരും മുഴവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 587 റഗുലർ വിദ്യാർഥികളും അഞ്ച് പ്രൈവറ്റ് കമ്പാർട്ട്മെന്റ് വിദ്യാർഥികളുമടക്കം 592 പേരാണ് യു.എ.ഇയിൽ നിന്ന് ആകെ രജിസ്റ്റർ ചെയ്തിരുന്നത്.
ഗൾഫിൽ യുദ്ധം പരീക്ഷ മുടക്കിയതിനാൽ ഗൾഫിലെ വിദ്യാർഥികളുടെ ഒന്നാം വർഷത്തെ മാർക്കും, രണ്ടാം വർഷത്തെ പ്രാക്ടിക്കൽ, ഇന്റേണൽ മാർക്കുമാണ് മൂല്യനിർണയത്തിന് പരിഗണിച്ചത്. ഒന്നാംവർഷം മാർക്ക് കുറഞ്ഞ വിഷയത്തിൽ രണ്ടാം വർഷത്തെ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി ജയിക്കാം എന്ന് കരുതിയവർക്കാണ് യുദ്ധം വിനയായത്. ഉപരിപഠനത്തിന് യോഗ്യത നേടാത്തവർക്ക് ജൂണിൽ നടക്കുന്ന സേ പരീക്ഷ എഴുതാം. ജൂലൈയിൽ സേ പരീക്ഷയുടെ ഫലം വരും. ഗൾഫിലെ കുട്ടികൾക്ക് സേ പരീക്ഷ ആദ്യ ചാൻസായി പരിഗണിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
മിന്നും വിജയവുമായി അബൂദബി മോഡൽ പ്രൈവറ്റ് സ്കൂൾ
അബൂദബി: 2025-2026ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ തകർപ്പൻ ജയവുമായി അബൂദബി മോഡൽ പ്രൈവറ്റ് സ്കൂൾ. പരീക്ഷയെഴുതിയ 105 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയതോടെ നൂറു ശതമാനം വിജയമാണ് സ്കൂൾ കൈവരിച്ചത്. 56 പേർ സയൻസ് സ്ട്രീമിൽ നിന്നും 49 പേർ കോമേഴ്സ് സ്ട്രീമിൽ നിന്നുമാണ് യോഗ്യത നേടിയത്. പരീക്ഷയെഴുതിയവരിൽ 70 വിദ്യാർഥികൾ മുഴവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് കരഗതമാക്കിയെന്ന അഭിമാനകരമായ നേട്ടവും സ്കൂളിനെ തേടിയെത്തി. കൂടാതെ, ഈ വർഷം 95 ശതമാനവും അതിനുമുകളിലും മാർക്ക് നേടിയ മോഡൽ പ്രൈവറ്റ് സ്കൂളിലെ 72 വിദ്യാർഥികൾ യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസയ്ക്ക് അർഹത നേടിയിട്ടുണ്ട്.
സയൻസ് സ്ട്രീമിൽ നിയ ജിജേഷ്, സഹവ നൗഷാദ്, ഷദ ഹംന എന്നിവർ 1200-ൽ 1200 മാർക്കും (100 ശതമാനം) നേടി യു.എ.ഇയിൽ ഒന്നാം സ്ഥാനം പങ്കിട്ടു. ഇമ്രാൻ ബിൻ അബൂബക്കർ, അബ്ദുൾ ഹാദി ഷറഫ് എന്നിവർ 1198 മാർക്കോടെ (99.8 ശതമാനം) രണ്ടാം സ്ഥാനം യു.എ.ഇ തലത്തിൽ രണ്ടാം സ്ഥാനം നേടി. ഹെസ്സ മറിയം ഷക്കീർ, സാറ ബീവി എന്നിവർ 1196 മാർക്കോടെ (99.7 ശതമാനം) യു.എ.ഇ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കൊമേഴ്സ് സ്ട്രീമിൽ നഫീസ റഷീദ്, അനാമിക സജീവ് എന്നിവർ 1200-ൽ 1194 മാർക്ക് (99.5 ശതമാനം) നേടി സ്കൂളിൽ ഒന്നാമതെത്തി. ദേവി ദക്ഷിണ 1186 മാർക്കോടെ രണ്ടാം സ്ഥാനവും അഖ്സ ഫാത്തിമ 1184 മാർക്കോടെ മൂന്നാം സ്ഥാനവും നേടി.
എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ: അബ്ദുൾ ഹാദി ഷറഫ്, ഇമ്രാൻ ബിൻ അബൂബക്കർ, മുഹമ്മദ് ഷരീഫ്, ആദിത്യ മധു നായർ, അൽഫിൻ ജിജി തൊട്ടിയാൻ, അർജുൻ കുരിയാക്കോട്ടിൽ, മുഹമ്മദ് അഫ്രീദ്, റിതുലൻ അച്ചണ്ണ, സഫ്വാൻ മുഹമ്മദ്, മുഹമ്മദ് ജാസിം, നസ്വാൻ മുഷ്താഖ്, സാഹിൽ അഹമ്മദ്, ആദിത് ദേവ് പറക്കാടൻ, അമ്മാർ ബിൻ ഹർഷാദ്, മുഹമ്മദ് ഇഷാൻ ഷറഫ്, മുഹമ്മദ് റഫാൻ, മുഹമ്മദ് ആബിദ്, മുഹമ്മദ് ബിൻ സലീം, മുഹമ്മദ് സനാഹ്, മുഹമ്മദ് റിയാൻ, മുഹമ്മദ് അൽസാബിത്, മൂസ ഹാഫാൻ, നുറാസ് നൗഫൽ, അമീൻ സായിദ്, നിയ ജിജേഷ്, സഹവ നൗഷാദ്, ഷദ ഹംന, ഹെസ്സ മറിയം ഷക്കീർ, സാറ ബീവി, ഫാത്തിമ സനൂബിയ, അബ്ല സൈൻ അഹമ്മദ്, ഫർഹാന ഹരീസ്, റയ ഷെറിൻ, ശിവാനി ശ്രുതി സുർജിത്, ഹനേയ ഹമീദ് ഖാൻ, അഫീഫ ഫർസാന, ഖദീജ സലിം, കൃഷ്ണവേണി അതായിൽ, റഷ അൻവർ, ഹനിയ തറയിൽ, ഫാത്തിമ ഹന്ന, ഷഹാന സുധീർ, ഫിദ ജിസ്ലി, അലീഷ ഫാത്തിമ, ഫാത്തിമത്തുൽ നഫ്രിൻ, ഹാദിയ ഗുലാം തിടിൽ, ഇവാനിയ ലാൽ, ഫാത്തിമ മെഹ്റിൻ റഫീഖ്, അഖ്സ ഫാത്തിമ അനീഷ്, ഫാത്തിമ മുഹമ്മദ്, ഫയ്ഹ ഷാനവാസ്, കൃഷ്ണപ്രിയ, നാസിമ നവാബ്, നഫീസ റഷീദ്, നെഹ്ല ഇബ്രാഹിം, സമ ജുവൈരിയ സൻവാസ്, സരീഹ അബ്ദുൽ നാസർ, അനാമിക സജീവ്, ആയിഷ മുഹമ്മദ് സിറാജ്, ആയിഷത്ത് റന, ദേവി ദക്ഷിണ, ഫർഹ ഫാത്തിമ ഫസലു, ഹാജിറ മുസ്കാൻ, മിദ ഫാത്തിമ, നിയ നബ്ല സുലൈമാൻ, റൈന ഫിർദൗസ്, റന അബ്ദുൽ റഹീം, റഷ നൗഷാദ്, റയ മറിയം, സെൻഹ നൗഷാദ്.
ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിന് മികച്ച വിജയം
ഷാർജ: ഹയർ സെക്കൻഡറി പരീക്ഷയിൽ ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിന് നൂറുമേനി. സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ മൊത്തം 55 വിദ്യാർഥികളിൽ 16 പേർ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടി. സയൻസിൽ ഒമ്പതുപേരും കൊമേഴ്സിൽ ഏഴുപേരുമാണ് എ പ്ലസ് നേടിയത്.
സയൻസ് വിഭാഗത്തിൽ ഹന ഫാത്തിമ ബുഹാരി 99.3 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടി. 98.3 ശതമാനം മാർക്ക് നേടിയ ഫജീഹ കൊടുവള്ളിയാണ് രണ്ടാം സ്ഥാനത്ത്. നേഹ കെ.കെ 97.3 ശതമാനം മാർക്കുമായി മൂന്നാമതെത്തി. കൊമേഴ്സിൽ അറഫ ഷാക്കിർ മൻസൂർ 99.2 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനത്തെത്തി. മുഹമ്മദ് നിഹാദ് (98 ശതമാനം) രണ്ടും നൂർ അൽ ഹയ (97.8) മൂന്നും സ്ഥാനം നേടി. മികച്ച വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ പ്രിൻസിപ്പൽ ഷാജഹാൻ കെ. മുഹമ്മദ് അഭിനന്ദിച്ചു.
ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ: സയൻസ് വിഭാഗം: ഹന ഫാത്തിമ ബുഹാരി, ഫജീഹ കെ.വി, നേഹ കെ. കെ, ഷഹാന ഷാജഹാൻ, റിദ റാഷിദ, വരലക്ഷ്മി എസ്, അസ്സ ഫാത്തിമ കെ, റിസ ഫാത്തിമ, ഹന ഫാത്തിമ. കൊമേഴ്സ് വിഭാഗം: അറഫ ഷാക്കിർ മൻസൂർ, മുഹമ്മദ് നിഹാദ്, നൂർ അൽ ഹയ. ഫായിസ് അഹമ്മദ്. ആൻ മേരി റോഷൻ, ഫാത്തിമത്തു സൈദ, സഫ്ന സുൽഫിക്കർ.
യു.എ.ഇയിലെ വിവിധ സ്കൂളുകളിലെ പരീക്ഷാ ഫലവിവരങ്ങൾ
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ദുബൈ
ഗൾഫ് മോഡൽ സ്കൂൾ ദുബൈ
മോഡൽ പ്രൈവറ്റ് സ്കൂൾ, അബൂദബി
ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഷാർജ
ഇന്ത്യൻ സ്കൂൾ, റാസൽഖൈമ
ഇന്ത്യൻ സ്കൂൾ, ഫുജൈറ
ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽ ഖുവൈൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.