ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരിയും ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി ചെയർമാൻ അബ്​ദുല്ല സുൽതാൻ അൽ ഒവൈസും കൂടിക്കാഴ്​ച നടത്തിയപ്പോൾ

ഇന്ത്യ-ഷാർജ വ്യാപാരബന്ധം മെച്ചപ്പെടുത്താൻ പദ്ധതി

ദുബൈ: ഇന്ത്യയും ഷാർജയും തമ്മിലെ വ്യാപാര ബന്ധം കൂടുതൽ മെച്ച​െപ്പടുത്താൻ പദ്ധതികൾ. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരിയും ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി ചെയർമാൻ അബ്​ദുല്ല സുൽതാൻ അൽ ഒവൈസും നടത്തിയ കൂടിക്കാഴ്​ചയിലാണ്​ തീരുമാനം.

ഇന്ത്യയും യു.എ.ഇയും തമ്മിൽ പൊതുവായി നടക്കുന്ന വാണിജ്യ ഇടപാടുകളെ കുറിച്ച്​ ചർച്ചനടത്തി. ഇരുരാജ്യങ്ങൾക്കും പൊതുവായി താൽപര്യമുള്ള മറ്റ്​ മേഖലകളിൽ കൂടി സഹകരണം ഉറപ്പാക്കും. ഷാർജയിലെ ഇന്ത്യൻ ബിസിനസ്​ സമൂഹത്തിന്​ നൽകുന്ന പിന്തുണക്ക്​ കോൺസുൽ ജനറൽ നന്ദി പറഞ്ഞു. കോവിഡ്​ സമയത്ത്​ സംരംഭങ്ങളെ താങ്ങിനിർത്താൻ യു.എ.ഇയും ഷാർജയും കൈകൊണ്ട നടപടികളെ അദ്ദേഹം അഭിനന്ദിച്ചു. ഷാർജയിലെ നിക്ഷേപം വർധിപ്പിക്കാനുള്ള പുതിയ പദ്ധതികളെ കുറിച്ച്​ അബ്​ദുല്ല അുൽതാൻ അൽ ഒവൈസ്​ വിശദീകരിച്ചു. എക്​സ്​പോ 2020 ഇന്ത്യയിലെ സംരംഭകർക്ക്​ ഏതൊക്കെ വിധത്തിൽ ഉപകാരപ്പെടും എന്നതിനെകുറിച്ച്​ ഇരുവരും ചർച്ച ചെയ്​തു. എസ്​.സി.സി.ഐ മെ​ംബേഴ്​സ്​ സെക്​ടർ അസിസ്​റ്റൻറ്​ ഡയറക്​ടർ ജനറൽ അബ്​ദുൽ അസീസ്​ മുഹമ്മദ്​ ഹുമൈദ്​ ഷത്താഫ്​, ഇന്ത്യൻ ബിസിനസ്​ ആൻഡ്​ പ്രൊഫഷനൽ കൗൺസിൽ അംഗം ഡോ. സണ്ണി കുര്യൻ, പ്രസ്​ കോൺസുൽ സിദ്ധാർഥ കുമാർ ബറൈലി എന്നിവർ ഒപ്പമുണ്ടായിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.