നവംബറിൽ മുഖ്യമന്ത്രി അബൂദബിയി​ലെത്തും

അബൂദബി: മുഖ്യമന്ത്രി പിണറായി വിജയൻ ഹ്രസ്വ സന്ദർശനാർഥം അടുത്ത മാസം അബൂദബിയിലെത്തും. നവംബർ ഒമ്പതിനാണ്​ മുഖ്യമന്ത്രി എത്തുക. രാത്രി ഏഴിന് സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന സീകരണത്തിൽ മുഖ്യമന്ത്രി സംസാരിക്കും.

മന്ത്രിമാർ, പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിക്കും. ഗൾഫ് സന്ദർശനത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി യു.എ.ഇയുടെ തലസ്ഥാന നഗരത്തിൽ എത്തുന്നത്. ഈമാസം സൗദി, ബഹറൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന മുഖ്യന്ത്രി നവംബറിൽ കുവൈത്തിലെ സന്ദർശനത്തിന് ശേഷമാകും അബൂദബിയിലെത്തുക.

Tags:    
News Summary - pinarayi vijayan visit abudhabi on november

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.