പിള്ളക്കാട് പ്രവാസി കൂട്ടായ്മയുടെ ഇഫ്താറിൽ പങ്കെടുക്കുന്നവർ
Posted On
date_range Updated On
date_range പിള്ളക്കാട് പ്രവാസി കൂട്ടായ്മ ഇഫ്താർ
ദുബൈ: പിള്ളക്കാട് പ്രവാസി കൂട്ടായ്മ യു.എ.ഇ ചാപ്റ്റർ പിള്ളക്കാട്ടുകാരായ പ്രവാസികൾക്ക് ഇഫ്താർ വിരുന്നൊരുക്കി. ദുബൈ ലല്ലുമ്മാസ് റസ്റ്റാറന്റിലായിരുന്നു സംഗമം.
80ഓളം പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് സംഗമത്തിൽ ചർച്ച ചെയ്തു. പ്രസിഡന്റ് ഷഫീഖ് മേലേടത്തയിൽ അധ്യക്ഷത വഹിച്ചു. ശിഹാബ് മുള്ളത്തയിൽ, ബഷീർ വാക്കയിൽ, റാഫി പുത്തൻപുര, ഷാനു പൂങ്ങാട്ട്, ഫവാദ് പുത്തൻപുര എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഷാഹിർ മുള്ളത്തയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.