ഷാർജ: ശാസ്ത്രസാേങ്കതിക രംഗത്ത് അതിവേഗ മുന്നേറ്റം തുടരുന്ന യു.എ.ഇക്കും ബഹിരാകാ ശ പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരിക്കും ആദരവർപ്പിച്ച് ദേശീയദിനാഘോഷ വേളയിൽ 11,443 വിദ്യാർഥികളെ അണിനിരത്തി റോക്കറ്റ് മാതൃക സൃഷ്ടിച്ച് പെയ്സ് എജുക്കേഷൻ ഗ്രൂപ്പ് വീണ്ടും ഗിന്നസ് റെക്കോഡ് നേട്ടം സ്വന്തമാക്കി. പെയ്സ് ഇൻറർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്യമത്തിൽ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഷാർജ, പെയ്സ് ഇൻറർനാഷനൽ ഷാർജ, ഡൽഹി പ്രൈവറ്റ് സ്കൂൾ അജ്മാൻ, ക്രിയേറ്റിവ് ഇംഗ്ലീഷ് സ്കൂൾ അബൂദബി, പെയ്സ് ബ്രിട്ടീഷ് സ്കൂൾ ഷാർജ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് പങ്കാളികളായത്. 25 രാജ്യങ്ങളിൽനിന്നുള്ള കുഞ്ഞുങ്ങൾ ഇതിൽ ഉൾപ്പെടും.
ഇന്ത്യ, യു.എ.ഇ, കുവൈത്ത് രാജ്യങ്ങളിലെ ഇന്ത്യൻ, ബ്രിട്ടീഷ് കരിക്കുലത്തിലുള്ള സ്കൂളുകളും പ്രഫഷനൽ കോളജുകളും ബിരുദ ബിരുദാനന്തര കോഴ്സുകളും നടത്തിവരുന്ന പെയ്സ് ഗ്രൂപ്പ് വിദ്യാർഥികളെ കാലത്തിന് വഴികാട്ടാൻ കരുത്തുള്ളവരാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അതിെൻറ ഭാഗമായാണ് യു.എ.ഇയുടെ സാേങ്കതിക മുന്നേറ്റത്തിന് പ്രതീകാത്മക െഎക്യദാർഢ്യം ഒരുക്കുന്ന ഗിന്നസ് ഉദ്യമം ഒരുക്കിയെതന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങിക്കൊണ്ട് പെയ്സ് എജുക്കേഷൻ ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി പറഞ്ഞു. ഗിന്നസ് മിഡിൽ ഇൗസ്റ്റ് പ്രതിനിധി ഷെഫാലി മിശ്ര സാക്ഷ്യപത്രം സമർപ്പിച്ചു. പെയ്സ് ഗ്രൂപ്പ് നേരത്തേയും ഗിന്നസ് നേട്ടങ്ങൾ എഴുതിച്ചേർത്തിട്ടുണ്ട്. പെയ്സ് ഗ്രൂപ്പ് ഡയറക്ടർമാരായ ആസിഫ് മുഹമ്മദ്, സൽമാൻ ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ലതീഫ് ഇബ്രാഹിം, അമീൻ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, മലയിൽ മൂസേക്കായ, ഗിന്നസ് കോഓഡിനേറ്റർമാരായ ഷിഫാന മുഈസ്, സഫാ അസദ്, കീത്ത് മാർഷ്, പ്രിൻസിപ്പൽമാരായ ഡോ. നസ്റീൻ, ഡോ. മജ്ഞു, മുഹ്സിൻ, പെയ്സ് ഗ്രൂപ്പ് ലെയ്സൺ ഓഫിസർ ഹാഷിം തുടങ്ങിയവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.