എം.​യു. ഇ​ര്‍ഷാ​ദ്, (പ്ര​സി​ഡ​ന്റ്), അ​മീ​ന്‍ കി​ഴ​ക്ക​തി​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), കി​ഫാ ഇ​ബ്രാ​ഹിം (ട്ര​ഷ​റ​ര്‍)

പെ​രു​മാ​തു​റ കൂ​ട്ടാ​യ്മ ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

അ​ബൂ​ദ​ബി: ജി.​സി.​സി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന പെ​രു​മാ​തു​റ കൂ​ട്ടാ​യ്മ​യു​ടെ 2025-26 ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്റ് ന​ജീ​ബ് അ​ബ്ദു​ല്‍ ഖാ​ദ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കി​ഫാ ഇ​ബ്രാ​ഹിം വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ടും ട്ര​ഷ​റ​ര്‍ അ​ന്‍സാ​ര്‍ ഖ​മ​റു​ദ്ദീ​ന്‍ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

25 വ​ര്‍ഷ​മാ​യി ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സ്തു​ത്യ​ര്‍ഹ​മാ​യ സേ​വ​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന പെ​രു​മാ​തു​റ കൂ​ട്ടാ​യ്മ, നാ​ട്ടി​ലെ ജീ​വ​കാ​രു​ണ്യ വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ല്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം യൂ​നി​റ്റു​ക​ളു​ള്ള സം​ഘ​ട​ന​ക്ക് ഇം​ഗ്ല​ണ്ടി​ല്‍ പു​തി​യൊ​രു ഘ​ട​കം കൂ​ടി രൂ​പീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് സം​ഘ​ട​ന ‘പെ​രു​മാ​തു​റ കൂ​ട്ടാ​യ്മ ഗ്ലോ​ബ​ല്‍’ എ​ന്ന് പു​ന​ര്‍ നാ​മ​ക​ര​ണം ചെ​യ്ത​ത്.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എം.​യു. ഇ​ര്‍ഷാ​ദ് പ്ര​സി​ഡ​ന്റ് (യു.​എ.​ഇ), അ​മീ​ന്‍ കി​ഴ​ക്ക​തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി (കെ.​എ​സ്.​എ), കി​ഫാ ഇ​ബ്രാ​ഹിം ട്ര​ഷ​റ​ര്‍ (യു.​എ.​ഇ) എ​ന്നി​വ​രെ​യും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 13 എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു.

മു​ഹ​മ്മ​ദ് ഹു​മ​യൂ​ണ്‍ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - perumathura kootayma global committee new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.