യു.എ.ഇ എക്​സ്​​േചഞ്ച്​ ഏറ്റെടുക്കാൻ സെൻട്രൽ ബാങ്കി​െൻറ അനുമതി

ദുബൈ: കടക്കെണിയും സാമ്പത്തിക തിരിമറിയുംമൂലം അടച്ചുപൂട്ടിയ യു.എ.ഇ എക്​സ്​ചേഞ്ച്​ ഏറ്റെടുക്കാൻ വിസ്​ ഫിനാൻഷ്യലിന്​ യു.എ.ഇ സെൻട്രൽ ബാങ്ക്​ അനുമതി നൽകി. നടപടികൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിക്കാനാണ്​ പദ്ധതിയെന്ന്​ കമ്പനി അധികൃതർ വ്യക്​തമാക്കി. കഴിഞ്ഞ ഡിസംബറിലാണ്​ യു.എ.ഇ എക്​സ്​ചേഞ്ച്​ ഏറ്റെടുക്കുമെന്ന്​ ഇസ്രായേൽ കമ്പനി പ്രിസം അഡ്വാൻസ്​ഡ്​ സൊലൂഷൻസും അബൂദബിയിലെ റോയൽ സ്​ട്രാറ്റജിക്​ പാർ​ട്​ണേഴ്​സും ചേർന്ന കൺസോർട്യം അറിയിച്ചത്​. വിസ്​ ഫിനാൻഷ്യൽ എന്ന പേരിലായിരുന്നു കൺസോർട്യം.

ഏറ്റെടുക്കാൻ സെൻട്രൽ ബാങ്കി​െൻറ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. ഇന്ത്യൻ വ്യവസായി ബി.ആർ. ഷെട്ടിയുടെ ഉടമസ്​ഥതയിലായിരുന്ന യു.എ.ഇ എക്​സ്​ചേഞ്ചിൽ മലയാളികൾ അടക്കം നിരവധി പേരാണ്​ ജോലി ചെയ്​തിരുന്നത്​. പ്രവാസികൾ നാട്ടിലേക്ക്​ പണം അയക്കാൻ ഏറെ ആ​ശ്രയിച്ചിരുന്ന സ്​ഥാപനമാണിത്​. അടച്ചുപൂട്ടിയതോടെ നിരവധി പേർക്ക്​ ജോലി നഷ്​ടമായി.

Tags:    
News Summary - Permission of Central Bank to take over UAE Exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.