ദുബൈ: പി.സി.എഫ് യു.എ.ഇ ഘടകം സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 17, 18, 23, 24, മാർച്ച് ഒന്ന് തീയതികളിലായി എമിറേറ്റ്സ് കമ്മിറ്റി തെരഞ്ഞെടുപ്പുകൾ നടക്കും. മാർച്ച് മൂന്നിന് പി.സി.എഫ്, യു.എ.ഇ നാഷനൽ കൗൺസിൽ യോഗം ചേരും. യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. റിപ്പോർട്ട് പാസാക്കിയതിനുശേഷം 2024-2025 വർഷത്തേക്കുള്ള തിരഞ്ഞെടുക്കപ്പെട്ട പുതിയ എമിറേറ്റ്സ് കമ്മിറ്റികൾ ചുമതലയേൽക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം അടുത്ത രണ്ടു വർഷത്തേക്കുള്ള നാഷനൽ കമ്മിറ്റിയുടെ പ്രസിഡന്റിനെയും ഗ്ലോബൽ അംഗങ്ങളെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കും. ശേഷം സെക്രട്ടേറിയറ്റിൽനിന്ന് നാഷനൽ കമ്മിറ്റിയുടെ സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റു ഭാരവാഹികളെ പി.ഡി.പി ചെയർമാൻ നാമനിർദേശം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.