ദുബൈ: പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ ജാഫർ അലി ദാരിമിയുടെ നിര്യാണത്തിൽ ദുബൈ പീപ്പിൾസ് കൾചറൽ ഫോറം (പി.സി.എഫ്) കമ്മിറ്റി അനുശോചിച്ചു.
ദാരിമിയുടെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണെന്ന് ദുബൈ പി.സി.എഫ് നേതാക്കൾ അനുശോചന സന്ദേശത്തിൽ വിലയിരുത്തി. പാർട്ടിയിലും സാമൂഹികമേഖലകളിലും അദ്ദേഹം നടത്തിയ സേവനങ്ങൾ എന്നും ഓർമിക്കപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. ദാരിമിയുടെ കുടുംബാംഗങ്ങൾക്കും അനുയായികൾക്കും സംഘടന അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.