ദുബൈ: ഷാർജ, ദുബൈ, നോർത്തേൺ എമിറേറ്റ്സുകളിലെ പയ്യന്നൂർക്കാരുടെ കൂട്ടായ്മയായ പയ്യന്നൂർ സൗഹൃദ വേദിയുടെ ഓണസംഗമം-2025 വിവിധ കലാപരിപാടികളോടെ അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് തമ്പാൻ പറമ്പത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സനേഷ് മുട്ടിൽ സ്വാഗതവും ട്രഷറർ മഹമൂദ് സി.എ നന്ദിയും പറഞ്ഞു. പ്രഭാകരൻ പയ്യന്നൂർ, നികേഷ് എം.വി, രമേഷ് പയ്യന്നൂർ, വി.പി ശശികുമാർ, വി.ടി.വി ദാമോദരൻ, ബി. ജ്യോതിലാൽ, ജ്യോതിഷ് കുമാർ തുടങ്ങിയവർ ആശംസ നേർന്നു. സൗഹൃദ വേദി സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് സംബന്ധിച്ച് ബ്രിജേഷ് സി.പി സംസാരിച്ചു. ചടങ്ങിൽ വനിതവേദിയുടെ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.വനിതവേദിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർമാരായ ബബിത നാരായണൻ, പുഷ്പ വിജയ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ അബൂദബി ഇന്ത്യൻ സോഷ്യൽ സെന്റർ കൾച്ചറൽ സെക്രട്ടറി കെ.ടി.പി രമേശ്, നൃത്താധ്യാപകരായ ധന്യ പ്രമോദ്, സജിന വേണുഗോപാൽ എന്നിവരെ അനുമോദിച്ചു. 35 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന പി.എസ്.വി അംഗം പണ്ടാരത്തിൽ ദാമോദരന് യാത്രയയപ്പ് നൽകി. സീക് ടീമിന്റെ ചെണ്ടമേളം, ആറന്മുള ടീമിന്റെ വള്ളപ്പാട്ട്, തിരുവാതിര, കൈകൊട്ടിക്കളി, മറ്റു കലാപരിപാടികൾ എന്നിവ അരങ്ങേറി. ശ്രീജിത്ത് ടി, ഹരിത സനേഷ്, ഷീന തമ്പാൻ, മഹമൂദ് സി.എ, അനീസ് എ, പ്രമോദ് വീട്ടിൽ, മുഹമ്മദ് റാഷിദ്, രാമചന്ദ്രൻ, രഘു എം, പ്രസൂതൻ ടി.വി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.