പയ്യന്നൂര്‍ സൗഹൃദ വേദി അബൂദബി ഘടകം സംഘടിപ്പിച്ച
ഓണാഘോഷം
അബൂദബി: പയ്യന്നൂര്‍ സൗഹൃദ വേദി അബൂദബി (പി.എസ്.വി) ഘടകം ഓണാഘോഷം വിവിധ പരിപാടികളോടെ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ (ഐ.എസ്.സി) നടത്തി. സാംസ്കാരിക സമ്മേളനം പി.എസ്.വി. പ്രസിഡന്റ് ജ്യോതിഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഐ.എസ്.സി പ്രസിഡന്റ് ജയചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു. യു.എ.ഇയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൗഷാദ് ഹാഷിം ബക്കര്‍ (ഇസ്ലാമിക് സെന്റര്‍), സജേഷ് നായര്‍ (കെ.എസ്.സി), ഗോപകുമാര്‍ (മലയാളി സമാജം), എ.കെ ബീരാന്‍കുട്ടി (ലോക കേരളസഭ), പ്രഭാകരന് പയ്യന്നൂര്‍ (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്,) പി. സത്യബാബു (ഐ.എസ്.സി), വി.പി. ശശികുമാര്‍ സനേഷ് (പി.എസ്.വി ദുബൈ), സുരേന്ദ്രന് പാലേരി (പി.എസ്.വി അല്‍ഐന്‍), പി.കെ സതീഷ്, ഹബീബ് റഹ്മാന്, വി.ടി.വി ദാമോദരന്‍, വൈശാഖ് ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
പി.എസ്.വി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണ സദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ പി.എസ്.വി കുടുംബാംഗങ്ങളുടെ കുട്ടികള്‍ക്ക് സമ്മാനവും ക്യാഷ് അവാര്‍ഡും നല്കി. ദുബൈ കോണ്‍സുലേറ്റുമായി ചേര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനും ലോക കേരളസഭ അംഗവുമായ പ്രവീണ്‍ കുമാറിനെയും പി.എസ്.വി ആദരിച്ചു. ബി. ജ്യോതിലാല്‍, സുരേഷ് പയ്യന്നൂര്‍, രഞ്ജിത്ത് പൊതുവാള്, ദിലീപ് പറന്തട്ട, സന്ദീപ് വിശ്വനാഥന്, ഗഫൂര്‍, രാജേഷ് കോഡൂര്‍, പ്രസാദ്, സി.കെ രാജേഷ്, രഞ്ജിത്ത് രാമന്, ഫവാസ് റഹ്മാന്, രാജേഷ് പൊതുവാള്, മനോജ് കാമ്പ്രത്ത്, എ.പി പ്രമോദ്, പി.എസ് മുത്തലിബ്, പ്രവീണ്‍കുമാര്‍, ദിനേശ് ബാബു, ഉമേശന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.