പാസ്‌പോർട്ട്: അമിത ഫീസ് പിൻവലിക്കണം – കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി

ദുബൈ: യു.എ.ഇയിലെ പ്രവാസികൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന പാസ്‌പോർട്ട് ഫീസ്​ വർധന അടിയന്തിരമായി പിൻവലിക്കണമെന്ന് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യൻ എംബസി അടിയന്തിരമായി ഇടപെടണം. പ്രവാസി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യ മന്ത്രി വി.ഡി. സതീശന് നിവേദനം നൽകാനും പ്രധാന മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ഇമെയിൽ അയക്കാനും ജില്ല കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. എ.പി. നൗഫൽ വിഷയാവതരണം നടത്തി.

സി.വി. അഷ്‌റഫ്, ഒ.ടി. സലാം, കരീം കാലടി, സക്കീർ പാലത്തിങ്കൽ, അമീൻ കരുവാരകുണ്ട്, സലീം വെങ്കിട്ട, മുസ്തഫ ആട്ടീരി, ഷിഹാബ് ഇരുവേറ്റി, ടി.പി. സൈദലവി, മുഹമ്മദ് വള്ളിക്കുന്ന്, അഷ്‌റഫ് കൊണ്ടോട്ടി, നാസർ എടപ്പറ്റ, സിനാൽ തുറക്കൽ, ഇബ്രാഹിം വട്ടംകുളം, ലത്തീഫ് തെക്കെഞ്ചേരി ഇഖ്ബാൽ പല്ലാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Passport: Excessive fees must be withdrawn – KMCC Malappuram District Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.