ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ ഇനി കൂടുതൽ സ്മാർട്ട്. പാസ്പോർട്ട് പോലും വേണ്ടാതെ ഏതാനും നിമിഷങ്ങൾ കൊണ്ട് നടപടികൾ പൂർത്തിയാക്കുന്ന എമിറേറ്റ്സ് സ്മാർട്ട് വാലറ്റ് സംവിധാനമാണ് ഇൗ സ്മാർട്ട് വിമാനത്താവളത്തിലെ ഏറ്റവും പുതിയ സവിശേഷത. സ്മാർട്ഫോൺ ഉപയോഗിച്ച് എമിഗ്രേഷൻ നടത്താനാവുന്ന ലോകത്തെ ആദ്യ വിമാനത്താവളമാണിത്. യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ, എമിറേറ്റ്സ് െഎ.ഡി, പാസ്പോർട്ട് വിവരങ്ങൾ എന്നിവയെല്ലാം ചേർത്ത സ്മാർട്ട് ആപ്പ് ആണ് ഉപയോഗിക്കുക. വിരലടയാളം സ്കാൻ ചെയ്യുകയും സ്മാർട് ഗേറ്റിൽ ഫോൺ കാണിക്കുകയും മാത്രമേ വേണ്ടൂ.
സമയ ലാഭത്തിനു പുറമെ വിവരങ്ങളും രേഖകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഇത് ഉപകരിക്കും. ദുബൈ ഡെപ്യൂട്ടി ചീഫ് ഓഫ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി, ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീമും ദുബൈ എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയും ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. ടെർമിനൽ മൂന്നിലാണ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. വൈകാതെ മറ്റു ടെർമിനലുകളിലേക്കും മറ്റു വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
ഒാരോ യാത്രക്കാരുടെയും ക്ലിയറൻസ് സമയം 12 സെക്കൻറു വരെ കുറക്കാൻ ഇതു സഹായിക്കും. പൊതുജനങ്ങള്‍ക്ക് ആപ്പിൾ സ്റ്റോറിൽ നിന്ന് ഡൌൺലോഡുചെയ്യാവുന്ന ഇൗ അപ്ലിക്കേഷൻ സുരക്ഷിതമാെണന്നും ഹാക്കിംഗും ദുരുപയോഗവും തടയുന്ന രീതിയിലാണ് ഇവ രൂപപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. വൈകാതെ വാലറ്റ് ഏത് സർക്കാർ ഒഫീസിലും ഉപയോഗിക്കാനാവും വിധം വിപുലീകരിക്കും. ഫോണിലെ ബാർകോഡ് കാണിച്ചാൽ ഇടപാടുകൾ പൂർത്തിയാക്കാനാവുന്ന രീതിയിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.