ഇത്തിഹാദ് റെയിലിൽ പാസഞ്ചർ ട്രെയിനുകളും ഓടും; 50 മിനിറ്റിൽ ദുബൈയിൽ നിന്ന് അബൂദബിയിലെത്താം
ദുബൈ: രാജ്യത്തിെൻറ എല്ലാ എമിറേറുകളെയും ബന്ധിപ്പിക്കുന്ന യു.എ.ഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിൽ പാസഞ്ചർ ട്രെയിനുകളും ഓടും. നിർമാണം പുരോഗമിക്കുന്ന റെയിൽ പദ്ധതി ചരക്ക് കടത്തിന് ഉപയോഗപ്പെടുത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് യാത്രക്കാരെയും വഹിച്ച് ട്രെയിൻ സർവീസ് നടത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
200ബില്യൺ ദിർഹം ചിലവ് വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് 50മിനിറ്റിലും അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 100മിനുറ്റിലും എത്തിച്ചേരാനാകും. ഏഴ് എമിറേറ്റുകളിലെ 11സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോവുന്നത്.
വരാനിരിക്കുന്ന 50 വർഷം യു.എ.ഇയെ ഏകീകരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് ഇത്തിഹാദ് റെയിലെന്ന് പുതിയ പ്രഖ്യാപനം നടത്തി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.