Posted On
date_range Updated On
date_range അൽഐൻ ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഭാഗിക നിയന്ത്രണം
അബൂദബി: അൽഐനിലെ ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റ് ഞായറാഴ്ച പുലർച്ച 12 മുതൽ സെപ്റ്റംബർ ഒന്നു വരെ ഭാഗികമായി അടച്ചിടുമെന്ന് എ.ഡി മൊബിലിറ്റി അറിയിച്ചു. ഗതാഗതം വഴിതിരിച്ചുവിട്ടുകൊണ്ടാണ് നിയന്ത്രണം.
അബൂദബിയിൽ ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡിലും ഗതാഗതം ഭാഗികമായി നിരോധിച്ചതായി അധികൃതർ വ്യക്തമാക്കി. ആഗസ്റ്റ് 19ന് രാവിലെ ആറു വരെയാണ് റോഡിലെ രണ്ട് ലൈനുകൾ അടച്ചിടുന്നത്. ഞായറാഴ്ച ഇതേ റോഡിലെ വലത്തേ അറ്റത്തെ രണ്ട് ലൈനുകൾ ഉച്ചക്ക് 12 വരെയും അടച്ചിടുമെന്ന് അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.