ദുബൈ: പാരിസിൽ നടക്കുന്ന ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദ്യ മെഡൽ നേടി യു.എ.ഇ. ടി34 400 മീറ്റർ ഓട്ടത്തിൽ മുഹമ്മദ് അൽഹമദിയാണ് വെള്ളിമെഡൽ കരസ്ഥമാക്കിയത്.
49.11 സെക്കൻഡിൽ ഫിനിഷ് ചെയ്ത അൽഹമദി കരിയറിലെ ഏറ്റവും മികച്ച സമയവും കുറിച്ചു. തായ്ലൻഡ് താരം ചൈവാത് രത്തനക്കാണ് സ്വർണം. 2022ൽ ഷാർജയിൽ വെച്ച് നേടിയ സ്വന്തം പേരിലുള്ള മുൻ റെക്കോഡ് തിരുത്തിയാണ് തായ് താരം വീണ്ടും സ്വർണക്കുതിപ്പ് നടത്തിയത്.
അൽഹമദിയുടെ ആദ്യ മത്സരമായിരുന്നു ബുധനാഴ്ച. 400 മീറ്റർ ഓട്ടം കൂടാതെ 100, 800 മീറ്റർ ഓട്ടത്തിലും മത്സരിക്കുന്നുണ്ട്. 100 മീറ്റർ വ്യാഴാഴ്ചയും 800 മീറ്റർ റേസ് അടുത്ത തിങ്കളാഴ്ചയും നടക്കും. പാരാലിമ്പിക്സ് ഗെയിംസിന് ശേഷം നടക്കുന്ന ഏറ്റവും പ്രധാന ഇവന്റാണ് ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.