അജ്മാന്: നഗരത്തിലെ പ്രധാന തെരുവുകളിലായി 1263 പുതിയ പെയ്ഡ് പാർക്കിങ്ങുകള്‍ നിലവില്‍വന്നതായി അജ്മാന് നഗരസഭ അറിയിച്ചു. ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി സ്ട്രീറ്റ് (ഗാർഡൻ സിറ്റി ടവേഴ്സ് പരിസരം), ശൈഖ് റാശിദ് ബിൻ സഈദ് അൽ നുഐമി സ്ട്രീറ്റ് (അജ്മാൻ പേൾ ടവേഴ്സ് പരിസരം), അൽ ബറാ ബിൻ മാലിക് സ്ട്രീറ്റ്, ഉസാമ ബിൻ സെയ്ദ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പുതിയ പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ. ശനിയാഴ്ച മുതലാണ് ഇവിടങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ് സംവിധാനം ആരംഭിച്ചത്.
പാർക്കിങ് ഉപയോഗം നിയന്ത്രിക്കുന്നതിനും എമിറേറ്റിലുടനീളമുള്ള സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പാർക്കിങ് ഏരിയകൾ തുറന്നതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. അജ്മാനിൽ വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.