ദുബൈ: ദുബൈ ഇന്റര്‍നാഷനല്‍ സിറ്റിയില്‍ 2026 ഫെബ്രുവരി ഒന്നു മുതല്‍ പെയ്ഡ് പാര്‍ക്കിങ് ഏര്‍പ്പെടുത്തും. നഗരത്തിലുടനീളം ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ അര്‍ധരാത്രി വരെയാണ് പെയ്ഡ് പാര്‍ക്കിങ് ബാധകം.
അതേസമയം ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കും. 30 മിനിറ്റ് സമയത്തേക്ക് രണ്ട് ദിര്‍ഹമായിരിക്കും പാര്‍ക്കിങ് ഫീസ്. 24 മണിക്കൂര്‍ സമയത്തേക്ക് പാര്‍ക്കിങ് വേണമെങ്കില്‍ 25 ദിര്‍ഹം നല്‍കണം.
ഒരു മണിക്കൂര്‍ നേരത്തേക്ക് മൂന്ന് ദിര്‍ഹം, രണ്ട് മണിക്കൂറിന് ആറ് ദിര്‍ഹം, മൂന്ന് മണിക്കൂറിന് ഒമ്പത് ദിര്‍ഹം, നാല് മണിക്കൂറിന് 12 ദിര്‍ഹം, അഞ്ച് മണിക്കൂറിന് 15 ദിര്‍ഹം, ആറ് മണിക്കൂറിന് 18 ദിര്‍ഹം, ഏഴ് മണിക്കൂറിന് 22 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍.
അതേസമയം ഏഴ് മണിക്കൂറിന് മുകളിലേക്കുള്ള പാര്‍ക്കിങ് നിരക്കുകള്‍ സൂചിപ്പിച്ചിട്ടില്ല. ഇതിനര്‍ഥം ഏഴ് മണിക്കൂറിനു മുകളിലേക്കുള്ള പാര്‍ക്കിങ്ങിന് 25 ദിര്‍ഹം ഈടാക്കുമെന്നാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
മുന്നറിയിപ്പ് ബോര്‍ഡില്‍ വ്യത്യസ്ത നിരക്കുകള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരേ പാര്‍ക്കിങ് നിരക്ക് തന്നെയാണെന്നാണ് കരുതുന്നത്. അതേസമയം താമസക്കാര്‍ക്ക് നിരക്കില്‍ ഇളവുണ്ടാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.