ഡിസ്കവറി ഗാർഡനിൽ പെയ്ഡ് പാർക്കിങ് തുടങ്ങി

ദുബൈ: പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും ലക്ഷ്യമിട്ട് ഡിസ്കവറി ഗാർഡനിൽ പെയ്ഡ് പാർക്കിങ് നടപ്പാക്കിത്തുടങ്ങി. വ്യാഴാഴ്ച മുതലാണ് സംവിധാനത്തിന് തുടക്കമായത്. മേഖലയിൽ പാർക്കിങ് സോൺ ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. പുതിയ സംവിധാനത്തിന് കീഴിൽ കെട്ടിടങ്ങളിലെ നിലവിൽ പാർക്കിങ് സ്ഥലമില്ലാത്ത ഓരോ റെസിഡൻഷ്യൽ യൂനിറ്റിനും ഒരു സൗജന്യ പാർക്കിങ് പെർമിറ്റ് അനുവദിക്കും.

അധിക വാഹനങ്ങൾ പാർക്ക് ചെയ്യാൻ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പ്രതിമാസ അംഗത്വത്തിന് 945 ദിർഹവും ത്രൈമാസ അംഗത്വത്തിന് 2,625 ദിർഹവുമാണ് നിരക്ക്. ത്രൈമാസ മെംബർഷിപ്പിലൂടെ പ്രതിമാസം പണമടക്കുന്നതിനേക്കാൾ 210 ദിർഹം ലാഭിക്കാൻ കഴിയും.

പാർക്കോണിക് ടെനന്‍റ് രജിസ്ട്രേഷൻ പോർട്ടൽ വഴി താമസക്കാർക്ക് അവരുടെ സൗജന്യ പാർക്കിങ് പെർമിറ്റുകൾ ആക്ടിവേറ്റ് ചെയ്യാം. പാർക്കോണിക് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെ പണമടച്ചുള്ള പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭ്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് താമസക്കാർക്ക് പാർക്കിങ് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കമ്യൂണിറ്റി ഡെവലപർ നഖീൽ ഇ-മെയിലുകൾ അയച്ചിരുന്നു.

Tags:    
News Summary - Paid parking begins at Discovery Gardens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.