അബൂദബി: മവാഖിഫ് പെയ്ഡ് പാര്‍ക്കിങ് സംവിധാനത്തില്‍ നിര്‍മിത ബുദ്ധി (എ.ഐ) സമന്വയിപ്പിക്കാന്‍ ക്യു മൊബിലിറ്റി. പാര്‍ക്കിങ് കേന്ദ്രത്തിലെ വാഹനങ്ങളുടെ എണ്ണവും ഫീസ് ഓട്ടോമാറ്റിക്കായി അടക്കുന്നതിനും ഉപയോക്താക്കള്‍ക്ക് തല്‍സമയ വിവരങ്ങള്‍ കൈമാറുന്നതിനുമായാണ് നിര്‍മിതി ബുദ്ധി ഉപയോഗപ്പെടുത്തുക.
തിരഞ്ഞെടുത്ത ഘട്ടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അടുത്ത മാസം മുതല്‍ ഇതു നടപ്പാക്കുന്നത്. പിന്നീട് എമിറേറ്റിലുടനീളം വ്യാപിപ്പിക്കുമെന്ന് ക്യു മൊബിലിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പരീക്ഷണ ഘട്ടത്തില്‍ എ.ഐ സംവിധാനങ്ങള്‍ ഘടിപ്പിച്ച സ്മാര്‍ട്ട് വാഹനങ്ങള്‍ പരിശോധകര് ഓടിക്കും. ഈ വാഹനങ്ങള്‍ പാര്‍ക്കിങ് പ്രവർത്തനങ്ങൾ നിരീക്ഷിക്കും.
പാര്‍ക്കിങ് കേന്ദ്രങ്ങളിലെ പ്രവേശന കവാടത്തിലും എക്സിറ്റ് കവാടത്തിലും സ്ഥാപിച്ചിരിക്കുന്ന എ.ഐ കാമറകള്‍ വാഹനങ്ങള്‍ അകത്തേക്കു പോയതും പുറത്തേക്കുവരുന്നതുമായ സമയം കണക്കുകൂട്ടിയാണ് പാര്‍ക്കിങ് ഫീസ് നിശ്ചയിക്കുകയും ദര്‍ബ് വാലറ്റ് പോലുള്ള സംയോജിത പെയ്മെന്റ് സംവിധാനത്തിലൂടെ ഇത് ഈടാക്കുകയുമാണ് ചെയ്യുക. പാര്‍ക്കിങ് സമയം കണക്കുകൂട്ടുന്നതിലെ മാനുഷികമായ പിഴവുകള്‍ പരിഹരിക്കാന്‍ എ.ഐ സംവിധാനത്തിനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.