അൽഐൻ: അറബി ഭാഷ വാരാചരണത്തിെൻറ ഭാഗമായി ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ സംഘടിപ്പിച്ച പുസ്തക^സാംസ്കാരിക പ്രദർശനം റെഡ് ക്രെസൻറ് അൽഐൻ ശാഖ മാനേജർ സാലിം അൽ റഈസ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ ദിനത്തിെൻറ ഭാഗമായി വിദ്യാർഥികൾ സ്വരൂപിച്ച തുക സാലിം അൽ റഈസിക്ക് സ്കൂൾ ഹെഡ് ഗേൾ സൈനബ് കൈമാറി. സെക്രട്ടറി മുഹമ്മദ് അബ്ദുൽ റഊഫ് സന്നിഹിതനായിരുന്നു.
പ്രിൻസിപ്പൽ സി.കെ.എ. മനാഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്.ആർ-അഡ്മിൻ മാനേജർ മിഥുൻ സിദ്ധാർഥ്, വൈസ് പ്രിൻസിപ്പൽമാരായ എം. അബ്ദുൽ അസീസ്, ലളിത കെ. കറാസി എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. അറബി ഭാഷ വകുപ്പ് മേധാവി അബ്ദുൽ ഷക്കീർ സ്വാഗതവും അമീൻ അഹ്‌സൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.