‘ഓർമ’ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഇന്ത്യയിൽ ‘നാനാത്വത്തിൽ ഏകത്വം’ നിലനിർത്തിപ്പോരുന്ന ഏക സംസ്ഥാനം കേരളമാണെന്ന് എം. നൗഷാദ് എം.എൽ.എ അഭിപ്രായപ്പെട്ടു. ‘ഓർമ’ സംഘടിപ്പിച്ച ‘ഓർമയിൽ ഒരോണം’ എന്ന ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ സാക്ഷരത, സമ്പൂർണ വിദ്യാഭ്യാസം, മികച്ച ആരോഗ്യരക്ഷ തുടങ്ങിയ നേട്ടങ്ങളുടെ തുടർച്ചയായി അതി ദരിദ്രരില്ലാത്ത സംസ്ഥാനം എന്ന പദവിയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 10ന് പൂക്കളമൊരുക്കിയാണ് ഓണാഘോഷം ആരംഭിച്ചത്. ഓർമയുടെ വിവിധ മേഖലകളിൽനിന്നുള്ള അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷത്തിന് നിറം ചേർത്തു. സംഘടനയുടെ 100 അംഗങ്ങൾ പങ്കെടുത്ത പുതിയ വാദ്യമേള സംഘത്തിന്റെ അരങ്ങേറ്റവും നടന്നു. ഏകദേശം 7000 പേർക്ക് സദ്യ ഒരുക്കിയിരുന്നു. വൈകീട്ട് അഞ്ചിന് ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷതവഹിച്ചു. മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂക്കി മുഖ്യാതിഥിയായിരുന്നു. നോർക ഡയറക്ടർ ഒ.വി. മുസ്തഫ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, ഓണാഘോഷം കൺവീനർ പ്രദീപ് തോപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കേരളോത്സവം 2025ന്റെ ലോഗോ പ്രകാശനം എം.എൽ.എ നൗഷാദ് നിർവഹിച്ചു.
ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതം പറഞ്ഞു. സെക്രട്ടറി കാവ്യ സനത് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.