ഇ​ഗ്‌​സ​യു​ടെ പ​തി​നേ​ഴാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്

ഇ​ഗ്‌​സ വാ​ർ​ഷി​ക ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്രി​ന്‍റി​ങ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഗ​വ​ണ്മെ​ന്‍റ്​ പോ​ളി​ടെ​ക്‌​നി​ക്‌ കോ​ള​ജ് ഷൊ​ർ​ണൂ​രി​ന്‍റെ യു.​എ.​ഇ അ​ലും​നി ആ​യ ഇ​ഗ്‌​സ​യു​ടെ പ​തി​നേ​ഴാം വാ​ർ​ഷി​ക ആ​ഘോ​ഷം ‘ഇ​ഗ്‌​സ ഫെ​സ്റ്റ് 2024’ എ​ന്ന പേ​രി​ൽ ദു​ബൈ ഊ​ദ്‌ മെ​ത്ത​യി​ലെ പാ​കി​സ്താ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്നു.

രാ​വി​ലെ പ​ത്തു മു​ത​ൽ നാ​ലു വ​രെ അ​ലും​​നി അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. വൈ​കീ​ട്ട് അ​ഞ്ചി​ന്​ ന​ട​ന്ന പൊ​തു പ​രി​പാ​ടി​യി​ൽ ദു​ബൈ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് പ്രി​ന്‍റി​ങ് ആ​ൻ​ഡ് പ​ബ്ലി​ഷി​ങ്​ ബി​സി​ന​സ് ഗ്രൂ​പ് ചെ​യ​ർ​മാ​നാ​യ മു​ഹ​മ്മ​ദ് അ​ൽ ഹാ​ഷി​മി, സോ​ന സി​ഗ്നേ​ച്ച​ർ പേ​പ്പ​ർ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി​ക്രാ​ന്ത് ച​ബ്ര എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

പ്രി​ന്‍റി​ങ് ആ​ൻ​ഡ് പ​ബ്ലി​ഷി​ങ്​ മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത​രാ​യ സം​രം​ഭ​ക​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഇ​ഗ്‌​സ സെ​ക്ര​ട്ട​റി അ​ൻ​സി​ൽ ആ​ന്‍റ​ണി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ഗി​രീ​ഷ്, അ​ഖി​ൽ, ര​ശ്മി ആ​ന​ന്ദ്, സു​ധീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ്ര​ശ​സ്ത മ്യൂ​സി​ക് ബാ​ൻ​ഡ് ‘ആ​ൽ​മ​രം’ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​നി​ശ സ​ന്ദ​ർ​ശ​ക​രി​ൽ വി​സ്മ​യം തീ​ർ​ത്തു. ഇ​ന്ദ്രി ബാ​ൻ​ഡി​ന്‍റെ ചെ​ണ്ട​മേ​ള​വും വ്യ​ത്യ​സ്ത അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​താ​യി​രു​ന്നു.

Tags:    
News Summary - organized Igsa anniversary celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.