ഷാർജ കെ.എം.സി.സി തൃശൂർ ജില്ല വനിത വിഭാഗം സംഘടിപ്പിച്ച മെഗാ ഹെൽത്ത് ക്യാമ്പ്
ഷാർജ: യു.എ.ഇ ദേശീയദിനവുമായി ബന്ധപ്പെട്ട് ഷാർജ കെ.എം.സി.സി തൃശൂർ ജില്ല വനിതവിഭാഗം മെഗാ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ കാദർ ചക്കാനത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡോ. അസ്ലം സലീം, ഡോ. ആയിഷ സലാം, സിറാജ് മുസ്തഫ എന്നിവർ മുഖ്യാതിഥികളായി. ആസ്റ്റർ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. ഡോ. അയ്ഷ സലാം (ആസ്റ്റർ ഹോസ്പിറ്റൽ) സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസെടുത്തു.
സ്വയം പരിശോധന തുടരാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നേരത്തെ രോഗം കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ഉച്ചക്ക് രണ്ടുമുതൽ ആറുമണി വരെ നടന്ന പരിപാടിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ പരിശോധനയും രക്തസമ്മർദം/ കൊളസ്ട്രോൾ/ ബി.എം.ഐ പരിശോധനകളും ഉൾപ്പെടെ സൗജന്യ ആരോഗ്യ സേവനങ്ങളാണ് നൽകിയത്.
സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഷീജ അബ്ദുൽ കാദർ, സെക്രട്ടറി ഷജീല അബ്ദുൽ വഹാബ് എന്നിവരായിരുന്നു കൺവീനർമാർ. യോഗത്തിൽ ജില്ല പ്രസിഡന്റ് സജ്ന ഉമ്മർ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ത്വയ്യിബ് ചേറ്റുബ, ട്രഷറർ, മുഹ്സിൻ, എൽതോ തുടങ്ങിയവർ ആശംസകൾ നേർന്നു.
ആസ്റ്റർ ഹോസ്പിറ്റലിനുള്ള ആദരം വൈസ് പ്രസിഡന്റ് അബ്ദുൽ വഹാബ് ഡോ. ആയിഷ സലാമിന് കൈമാറി. സെക്രട്ടറി ഹസീന റഫീഖ് സ്വാഗതവും ട്രഷറർ ഷംന നിസാം നന്ദിയും രേഖപ്പെടുത്തി.
സജിനാ ത്വയ്യിബ്, റുക്സാന നൗഷാദ്, സബീന, ഷെറീന നജു, ബാൽ കെ.എസ് ഫെമി, ഫസീല കാദർമോൻ, റജീന സമീർ, സഹല നാദിർഷ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.