അബൂദബി അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ അല്‍ ഐന്‍, അല്‍ വഹ്ദ ക്ലബുകള്‍ തമ്മില്‍ നടന്ന ഫുട്ബാള്‍ മത്സരത്തില്‍നിന്ന്

ഫുട്ബാളിനിടെ അതിക്രമം കാണിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

അബൂദബി: ഫുട്ബാള്‍ മത്സരത്തിനിടെ സ്‌റ്റേഡിയത്തില്‍ അതിക്രമം കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുമായി അധികൃതര്‍. ശനിയാഴ്ച അല്‍ നഹ്യാന്‍ സ്റ്റേഡിയത്തില്‍ അല്‍ ഐന്‍, അല്‍ വഹ്ദ ക്ലബുകള്‍ തമ്മിലുള്ള ഫുട്ബാൾ മത്സരത്തിനിടെ അതിക്രമം കാണിച്ച ആരാധകരെ അറസ്റ്റ് ചെയ്യാനാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്.

മത്സരത്തിനിടെ കാണികള്‍ അതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മത്സരത്തില്‍ അല്‍ഐന്‍ 1-0ന് അല്‍ വഹ്ദയെ പരാജയപ്പെടുത്തിയിരുന്നു. കാണികള്‍ കായിക മര്യാദ പുലര്‍ത്തണമെന്നും മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തില്‍ ആക്കരുതെന്നും ഉദ്യോഗസ്ഥര്‍ അഭ്യർഥിച്ചു. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം കാണികള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Order to arrest perpetrators of violence during football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.