അജ്മാന്‍ അല്‍ തല്ല ബസ് സ്റ്റേഷനില്‍ നിക്ഷേപകര്‍ക്ക് അവസരം

അജ്മാന്‍: അജ്മാന്‍ അല്‍ തല്ലയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ബസ് സ്റ്റേഷനോടനുബന്ധിച്ച് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപത്തിന് അവസരം നല്‍കുന്നു. അജ്മാന്‍ എമിറേറ്റിന്‍റെ സ്ഥാനം സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിന്​ എല്ലാ മേഖലകളിലും നിക്ഷേപകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആളുകള്‍ക്ക് നിക്ഷേപത്തിന് അവസരം ഒരുക്കുന്നത്. ഇവിടെ രാജ്യത്തെ എല്ലാ താമസക്കാർക്കും പൗരന്മാർക്കും ഈ പ്രധാന ബസ് സ്റ്റേഷനിൽ അസാധാരണമായ നിക്ഷേപ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാൽ തന്ത്രപ്രധാനമായ സ്ഥാനം പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് അവസരം ഒരുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സ്റ്റേഷന്‍റെ പ്രാധാന്യം കണക്കിലെടുത്തും ദുബൈ-ഷാർജ എയർപോർട്ട് തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് യാത്രക്കാരുടെ സൗകര്യം ഒരുക്കുന്നതിന് അതോറിറ്റി നേരിട്ട് ബസ്സുകള്‍ അനുവദിച്ചതായി കൊമേഴ്‌സ്യൽ സർവീസസ് കോർപ്പറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് സഖർ അൽ മത്രൂഷി പറഞ്ഞു. എമിറേറ്റ്സ് എയർലൈൻസുമായി സഹകരിച്ച് ടിക്കറ്റിനോപ്പം യാത്രാ നടപടിക്രമങ്ങൾ ക്ലിയർ ചെയ്യുന്നതിനും വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ബാഗുകൾ കൈമാറുന്നതിനുമുള്ള സേവനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി ട്രാൻസ്‌പോർട്ട് കമ്പനിയായ സാപ്‌റ്റ്‌കോയുടെ എക്‌സ്‌ക്ലൂസീവ് ഏജന്‍റ് - ബിലാദ് അൽ-ഷാം കമ്പനിയുമായി സഹകരിച്ച് ഇവിടെ നിന്ന് സൗദി നഗരങ്ങളിലേക്ക് ബസ്സുകള്‍ പുറപ്പെടുന്നുണ്ട്. ഇത്തരം വലിയ തോതില്‍ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ നിക്ഷേപകര്‍ക്ക് മികച്ച സാധ്യതയാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷനോട് അനുബന്ധിച്ച് മികച്ച അടിസ്ഥാന സൗകര്യങ്ങളോടൊപ്പം ഇന്‍റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Opportunity for Investors in Ajman Al Talla Bus Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.