അത്ഭുതങ്ങൾ ഒളിപ്പിച്ച് മിറക്ക്ൾ ഗാർഡൻ തുറക്കുന്നു

ദുബൈ: അത്ഭുതങ്ങളും സൗന്ദര്യവും ഒളിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ ദുബൈ മിറക്ക്ൾ ഗാർഡൻ തുറക്കുന്നു. വേനൽ ഇടവേളക്കുശേഷം തിങ്കളാഴ്ച മുതലാണ് ഗാർഡനിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത്. 11ാം സീസണിലെ ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചു. മുതിർന്നവർക്ക് 75 ദിർഹമും മൂന്ന് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 60 ദിർഹമുമാണ് ഫീസ്. മൂന്ന് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. മുൻ സീസണിൽ ഇത് 55 ദിർഹമും 40 ദിർഹമുമായിരുന്നു. പുതിയ കാഴ്ചകൾ എന്തൊക്കെയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും 'പുതിയ ആവേശകരമായ അനുഭവങ്ങൾ കാത്തിരിക്കുന്നു' എന്നാണ് വെബ്സൈറ്റിൽ പറയുന്നത്. www.dubaimiraclegarden.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം.

ഇവിടേക്കുള്ള ബസ് റൂട്ടും പുനരാരംഭിച്ചിട്ടുണ്ട്. എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് 105ാം നമ്പർ ബസാണ് സർവിസ് നടത്തുന്നത്. പ്രവൃത്തി ദിനങ്ങളിൽ 30 മിനിറ്റ് ഇടവേളകളിലും അവധി ദിനങ്ങളിൽ 20 മിനിറ്റ് ഇടവേളയിലും ബസ് സർവിസ് നടത്തും. അഞ്ച് ദിർഹമാണ് നിരക്ക്. വൈവിധ്യമാർന്ന പുഷ്പങ്ങളുടെയും നിറഭേദങ്ങളുടെയും സംഗമകേന്ദ്രമാണ് ദുബൈ മിറക്ക്ൾ ഗാർഡൻ. നൂറിൽപരം വർഗങ്ങളിൽപെട്ട പുഷ്പങ്ങൾ പൂന്തോട്ടത്തിന് അലങ്കാരം പകരുന്നു. ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ നടുവിലാണ് ഈ സങ്കേതം നിർമിച്ചെടുത്തതെന്നത് അത്ഭുതകരമാണ്.

72,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടത്തിൽ 15 കോടി പൂക്കൾ ഇവിടെയുണ്ട്. എമിറേറ്റ്സ് എ 380 വിമാനത്തിന്‍റെ മാതൃകയിൽ പൂക്കൾകൊണ്ട് നിർമിച്ച കൂറ്റൻ വിമാനമാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. മറ്റൊരു വശത്ത് പൂക്കൾ കൊണ്ട് വലിയ മല തന്നെ ഒരുക്കിയിരിക്കുന്നു. പൂക്കളും അരയന്നങ്ങളും വെള്ളവും നിറഞ്ഞ ലേക് പാർക്ക്, ആകാശത്തിൽ ഉയർന്നു പറക്കുന്ന സ്ത്രീയുടെ മാതൃകയിൽ നിർമിച്ച േഫ്ലാട്ടിങ് ലേഡി, പൂക്കളാൽ തീർത്ത കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയെല്ലാം മിറക്ക്ൾ ഗാർഡനിലേക്ക് സന്ദർശകരെ മാടിവിളിക്കുന്നു.

നൂതന സംവിധാനങ്ങളോടുകൂടിയ ജലസേചന സൗകര്യങ്ങൾ ഇവിടെയുണ്ട്. മലിനജലം ശുദ്ധീകരിച്ച് ഡ്രിപ് ഇറിഗേഷന്‍ വഴി എല്ലാ മേഖലയിലേക്കും വെള്ളമെത്തിക്കുന്നു. മിറക്ക്ൾ ഗാർഡനോട് ചേർന്നാണ് ബട്ടർൈഫ്ല ഗാർഡൻ. പൂമ്പാറ്റകൾ മാത്രം നിറഞ്ഞ ഗാർഡനാണിത്. വ്യത്യസ്ത ഇനങ്ങളിൽപെട്ട ആയിരക്കണക്കിന് പൂമ്പാറ്റകൾ പാറിപ്പറന്ന് നടക്കുന്നത് ഇവിടെ കാണാം. ഇവിടേക്ക് പ്രത്യേക പാസ് വേറെ എടുക്കണം. 50 ദിർഹം മുതലാണ് നിരക്ക്.

Tags:    
News Summary - Opening the Miracle Garden by hiding the miracles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-09 06:34 GMT