നിയമലംഘനം; അബൂദബിയിൽ പത്ത് മാസത്തിനിടെ പിടിച്ചെടുത്തത് 9,237 ഇലക്ട്രിക് സ്‌കൂട്ടറുകൾ

അബൂദബി: ഗതാഗത നിയമങ്ങളും സുരക്ഷാ ചട്ടങ്ങളും ലംഘിച്ച് ഓടിയ 9,237 ഇലക്ട്രിക് സ്‌കൂട്ടറുകൾ അബൂദബി പൊലീസ് പിടിച്ചെടുത്തു. 2026 ലെ ആദ്യ പത്ത് മാസത്തിനിടെയാണ് ഇത്രയധികം സ്‌കൂട്ടറുകൾ പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി. പൊതുറോഡുകളിലും വാഹനങ്ങൾക്കിടയിലും, ഇതിനായി നിശ്ചയിച്ചിട്ടില്ലാത്ത പാതകളിലും സ്‌കൂട്ടറുകൾ ഉപയോഗിച്ചതാണ് നടപടിക്ക് കാരണം. ഇത് യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന് വലിയ ഭീഷണിയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

ട്രാഫിക് ആൻഡ് സെക്യൂരിറ്റി പെട്രോൾസ് ഡയറക്ടറേറ്റ് നൽകുന്ന വിവരമനുസരിച്ച്, ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടുവരുന്നത്. വാഹനങ്ങൾക്കിടയിലൂടെയുള്ള അപകടകരമായ സ്‌കൂട്ടർ യാത്രാരീതി, ഗതാഗത നീക്കങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താതിരിക്കുക, ഹെൽമെറ്റും മറ്റ് സുരക്ഷാ മുൻകരുതൽ ഉപകരണങ്ങളും ധരിക്കാതിരിക്കുക തുടങ്ങിയ പ്രവണതകൾ റോഡപകടങ്ങൾ വർധിക്കുന്നതിനും ഗുരുതര പരിക്കുകൾക്കോ മരണങ്ങൾക്കോ കാരണമായേക്കാമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്നവർ നിർബന്ധമായും കൃത്യമായ പാതകളിലും അനുവദിക്കപ്പെട്ട സ്ഥലങ്ങളിലും മാത്രം വാഹനം ഓടിക്കണമെന്ന് അബൂദബി പൊലീസ് അഭ്യർഥിച്ചു.

Tags:    
News Summary - Electric Scooter Violations In Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.