ടീം അബുദബിന്‍സിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായുള്ള ഓണനിലാവ് മെഗാ ഷോയുടെ ബ്രോഷര്‍ പ്രകാശനം
അബൂദബി: സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ടീം അബുദബിന്‍സിന്‍റെ ഒന്നാം വാര്‍ഷികം സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് ആറിന് അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.
വാര്‍ഷികത്തിന്‍റെ ഭാഗമായുള്ള ഓണനിലാവ് മെഗാ ഷോയുടെ ബ്രോഷര്‍ ലോക കേരളസഭ അംഗം സലീം ചിറക്കല്‍, ലുലു ഗ്രൂപ് പി.ആര്‍.ഒ പി.എ. അഷ്‌റഫ്, ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്‍റ് റാശിദ് പൂമാടം എന്നിവര്‍ പ്രകാശനം ചെയ്തു.
ഷഫീല്‍ കണ്ണൂര്‍ സംവിധാനം നിര്‍വഹിക്കുന്ന മെഗാ ഷോയില്‍ കണ്ണൂര്‍ ശരീഫ്, ഷാഫി കൊല്ലം, യൂസഫ് കരേക്കാട് തുടങ്ങിയവര്‍ പങ്കെടുക്കും.
ചടങ്ങില്‍ റെഡ്എക്‌സ് മീഡിയ എം.ഡി ഹനീഫ കുമരനെല്ലൂര്‍, ഇന്ത്യന്‍ മീഡിയ അബൂദബി ആക്ടിങ് സെക്രട്ടറി സമീര്‍ കല്ലറ, ഷഫീല്‍ കണ്ണൂര്‍, ടീം അബുദാബിന്‍സ് ചെയര്‍മാന്‍ ഫൈസല്‍, വൈസ് ചെയര്‍മാന്‍ മുനവ്വിര്‍, ജനറല്‍ കണ്‍വീനര്‍ ജാഫര്‍ റബീഹ്, ട്രഷറര്‍ നജാഫ്, ടീം അബുദാബിന്‍സ് പ്രവര്‍ത്തകരായ അജ്മല്‍, മുഹമ്മദ്, ഷബീര്‍, സാദിഖ്, മഷൂദ്, ജിമ്മി, റാസിഖ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.