ഡബ്ല്യൂ.എം.സി ദുബൈ പ്രൊവിൻസ് ഓണാഘോഷം
ദുബൈ: വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യൂ.എം.സി) ദുബൈ പ്രൊവിൻസ് ഓണാഘോഷമായ ‘ആർപ്പോ 2025’ൽ സിനിമതാരം അനു സിതാര മുഖ്യാതിഥിയായി. പ്രസിഡന്റ് ലാൽ ഭാസ്കർ അധ്യക്ഷതവഹിച്ചു. ഡബ്ല്യൂ.എം.സി ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ, പ്രസിഡന്റ് ബേബി മാത്യു സോമതീരം, ദുബൈ പ്രൊവിൻസ് ചെയർമാൻ വി.എസ്. ബിജുകുമാർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പോയ്യാരാ, അഡ്വ. ഹാഷിക് തൈക്കണ്ടി എന്നിവർ സംസാരിച്ചു.
ദുബൈ പ്രൊവിൻസിന്റെ ‘ബീറ്റ്സ് ഓഫ് ദുബൈ’സംഗീത ബാന്റിന്റെ ലോഞ്ച് പ്രമുഖ വ്യവസായി ആർ. ഹരികുമാർ നിർവഹിച്ചു. കൺവീനർ ഷിബു മുഹമ്മദ്, ഗ്ലോബൽ വി.പി. ചാൾസ് പോൾ, വി.സി. ഷാഹുൽ ഹമീദ്, വിമൻസ് കൗൺസിൽ പ്രസിഡന്റ് എസ്തർ ഐസക്, മിഡിലീസ്റ്റ് ഭാരവാഹികളായ വിനേഷ് മോഹൻ, ജൂഡിൻ ഫെർണാണ്ടസ്, റാണി സുധീർ, ലക്ഷ്മി ലാൽ, മിലാന അജിത്, ദുബൈ പ്രൊവിൻസ് യൂത്ത് വിങ് പ്രതിനിധികളായ അരുന്ധതി ലാൽ, ഷെഷാദ്, മറ്റ് ഭാരവാഹികളായ സുധീർ നായർ, മേരാ ബേബി, ആശ ചാൾസ്, ആൻ ജൂഡിൻ, സച്ചിൻ സജു, പ്രോഗ്രാം ഡയറക്ടർ ലിജിൻ എന്നിവർ ഏകോപനം നടത്തി. ദുബൈ പ്രൊവിൻസ് അംഗങ്ങൾ ഒരുക്കിയ വിവിധ കലാപരിപാടികൾ, കൊട്ടിപ്പാട്ട്, ഓണസദ്യ എന്നിവയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.