ഓണ മാമാങ്കത്തിന്റെ വരവറിയിച്ച് ലുലു ഖിസൈസില്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ട്
ദുബൈ: സെപ്റ്റംബര്‍ 15ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ അരങ്ങേറുന്ന ഓണ മാമാങ്കം മെഗാ ഇവന്റിന്റെ ഭാഗമായി ഒരുക്കുന്ന ഓണ മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും. 6, 7, 8 തീയതികളില്‍ വിവിധ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ട്ലെറ്റുകളിൽ അരങ്ങേറുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസും മറ്റു ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, പായസ പാചക മത്സരം, ഫാന്‍സി ഡ്രസ്, വടംവലി, കിഡ്സ് പെയിന്റിങ് മത്സരം, മിസ്റ്റര്‍ മലയാളി, മലയാളി മങ്ക, പൂക്കള മത്സരം എന്നീ ഓണ മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച ദുബൈയിലെ ലുലു അല്‍ ബര്‍ഷയില്‍ കിഡ്സ് പെയിന്റിങ്, പായസ പാചക മത്സരങ്ങള്‍ നടക്കും. വൈകീട്ട് ആറോടെ മത്സരങ്ങളാരംഭിക്കും. ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നു മണിയോടെ ഷാര്‍ജയിലെ ലുലു മുവൈലയില്‍ വടംവലി, തിരുവാതിരക്കളി, മിസ്റ്റര്‍ മലയാളി, മലയാളി മങ്ക, സിനിമാറ്റിക് ഡാന്‍സ്, പായസ പാചകം എന്നീ മത്സരങ്ങള്‍ അരങ്ങേറും.
ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ ദുബൈയിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മത്സരങ്ങള്‍ക്ക് വേദിയാവുക. പൂക്കള മത്സരം, ഫാന്‍സി ഡ്രസ്, കിഡ്സ് പെയിന്റിങ്, പായസ പാചകം എന്നീ മത്സരങ്ങള്‍ ഇവിടെ സംഘടിപ്പിക്കും. എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി ഒരുക്കുന്ന ഓണാഘോഷയാത്രയും ഞായറാഴ്ച സംഘടിപ്പിക്കും.
കിഡ്സ് പെയിന്റിങ് രണ്ട് വേദികളിലും, പായസ പാചക മത്സരം മൂന്നു വേദികളിലുമായാണ് സംഘടിപ്പിക്കപ്പെടുന്നത്. ഒരേ ഇനത്തിനുതന്നെ വിവിധ വേദികളിലെ മത്സരങ്ങള്‍ക്ക് മത്സരാര്‍ഥികള്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം.
ഓണ മാമാങ്കത്തിന്റെ വരവറിയിച്ച് കൂറ്റന്‍ കട്ടൗട്ട് ലുലു ഖിസൈസില്‍ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പര്‍ താരം ടൊവിനോ തോമസിന്റെയും പ്രമുഖ ഗായകരായ വിധു പ്രധാപ്, ജ്യോത്സ്ന, ജാസ്സി ഗിഫ്റ്റ്, ഡാബ്സി എന്നിവരുടെയും 10 മീറ്റര്‍ ഉയരത്തിലുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്. ഇതാദ്യമായാണ് മലയാളത്തിന്റെ പ്രിയ താരങ്ങളുടെ ഇത്രയും വലിയ കട്ടൗട്ട് ദുബൈയില്‍ സ്ഥാപിക്കപ്പെടുന്നത് എന്ന സവിശേഷതയുണ്ട്.
മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ സമ്മാനങ്ങളാണ്. പൂക്കള മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് പതിനായിരം ദിര്‍ഹമിന്റെ ലുലു ഷോപ്പിങ് വൗച്ചർ, തിരുവാതിരക്കളിക്ക് ഒമ്പതിനായിരം ദിര്‍ഹമിന്റെ വൗച്ചർ, സിനിമാറ്റിക് ഡാന്‍സില്‍ ഒമ്പതിനായിരം ദിര്‍ഹമിന്റെ വൗച്ചർ, വടംവലിക്ക് ഒമ്പതിനായിരം ദിര്‍ഹമിന്റെ വൗച്ചർ, മിസ്റ്റര്‍ മലയാളി വിജയിക്ക് നിയോ ഹെയര്‍ ലോഷന്‍ ഹാംപറും മറ്റു സമ്മാനളും.
മലയാളി മങ്ക മത്സരത്തിലെ വിജയിക്ക് വാട്ടിക്കയുടെ ഹാംപറും മറ്റു സമ്മാനങ്ങളും, ഫാന്‍സി ഡ്രസ് വിജയിക്ക് ഗിഫ്റ്റ് ഹാംപറുകള്‍, പായസ പാചക മത്സര വിജയികള്‍ക്ക് ജി.ആർ.ബി, ഈസ്റ്റേണ്‍ എന്നിവയുടെ ഗിഫ്റ്റ് ഹാംപറുകളും മറ്റു സമ്മാനങ്ങളും, കിഡ്സ് പെയിന്റിങ് വിജയികള്‍ക്ക് ബസൂക്ക ഗിഫ്റ്റ് ഹാംപറുകളും മറ്റു സമ്മാനങ്ങളും എന്നിവ ലഭിക്കും.
സെപ്റ്റംബര്‍ 15ന് ഷാര്‍ജാ എക്സ്പോ സെന്റര്‍ വേദിയാകുന്ന ഓണ മാമാങ്കം മെഗാ ഇവന്റിലേക്കുള്ള പ്രവേശന ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. https://sharjah.platinumlist.net/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.