ജൂണിൽ ഇന്ധനവില കൂടും

അബൂദബി: ജൂൺ മാസത്തിൽ യു.എ.ഇയിൽ ഇന്ധന വില വർധിക്കും. സൂപ്പർ 98 പെട്രോൾ, സ്​പെഷൽ 95 പെട്രോൾ, ഡീസൽ എന്നിവക്ക്​ ആറ്​ ശതമാനത്തോളമാണ്​ വില വർധിക്കുന്നത്​. സമാനമായ വർധനയായിരുന്നു മേയ്​ മാസത്തിലും ഉണ്ടായിരുന്നത്​. സൂപ്പർ 98 പെട്രോൾ ലിറ്റർ വില 2.49 ദിർഹത്തിൽനിന്ന്​ 2.63 ആയാണ്​ ഉയരുക. സ്​പെഷൽ 95 പെട്രോൾ ലിറ്ററിന്​ ജൂണിൽ 2.51 ദിർഹം നൽകണം. മേയിൽ 2.37 ദിർഹമായിരുന്നു. ഡീസൽ വില 2.56 ദിർഹത്തിൽനിന്ന്​ 2.71 ദിർഹമായും വർധിച്ചു. ഇന്ധന വിലനിർണയ കമ്മിറ്റി തിങ്കളാഴ്​ചയാണ്​ ജൂൺ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചത്​. വാറ്റ്​ ഉൾപ്പെടെയുള്ള വിലയാണിത്​.

Tags:    
News Summary - oil-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.