Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു
അബൂദബി: കണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു. അബൂദബി ഇസ്ലാമിക് ബാങ്കിൽ ജോലി ചെയ്തിരുന്ന കണ്ണൂർ ചാലാട് കളത്തിെൻറ വിട പുതിയപുരയിലെ കെ.പി ജബ്ബാർ (47) ആണ് മരണപ്പെട്ടത്. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിവരികയായിരുന്നു.ഇതിനിടെ അബൂദബി ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിൽ മൃതദേഹം ഉണ്ടെന്നറിഞ്ഞ് കെ.എം.സി.സി പ്രവർത്തകർ സാമൂഹിക മാധ്യമങ്ങൾ വഴി ബന്ധുക്കളെ കണ്ടെത്താൻ ശ്രമം നടത്തി.
ഇവരിൽ നിന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സഹോദരൻ മുനീർ മരിച്ചത് ജബ്ബാറാണെന്ന് തിരിച്ചറിയുകയായിരുന്നു. സി.എച്ച് അബൂട്ടി-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മാരിയത്ത്. മക്കൾ: ജാസിം,മർജാന. മറ്റു സഹോദരങ്ങൾ: ഫാസില, ശമീമ, സാബിറ, ഫരീദ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.