ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം മൊറയൂര്‍ സ്വദേശി ചെമ്പരീരി അബ്ദുല്‍ വാജിദ് (32) മരിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം. കാര്‍ ട്രാക് മാറുന്നതിനിടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു.

അബൂദബിയില്‍ ജോലി ചെയ്തുവന്ന വാജിദ് കുടുംബ സമേതം ഷാര്‍ജ മേഖലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. മൊറയൂര്‍ സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്റെയും കദീജയുടെയും മകനാണ്. അരീക്കോട് കൊല്ലത്തൊടി ഷാക്കിറിന്റെ മകള്‍ സനയാണ് ഭാര്യ.

മക്കള്‍: ഹെയ്സ് (5), മിറ (2). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈ അല്‍ ഖിസൈസ് സോനാപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Tags:    
News Summary - Malappuram native dies in a road accident in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.