മകളുടെ അടുത്ത്​ സന്ദര്‍ശക വിസയില്‍  എത്തിയ ഉമ്മ ഹൃദയസ്തംഭനംമൂലം  മരിച്ചു

ഫുജൈറ: മകളുടെ അടുത്ത്​ സന്ദര്‍ശക വിസയില്‍ എത്തിയ ഉമ്മ ഹൃദയസ്തംഭനംമൂലം മരണപെട്ടു. പെരിന്തല്‍മണ്ണ മങ്കട വെള്ളില കുരിമണ്ണില്‍പട്ടിയില്‍ മുസ്തഫയുടെ ഭാര്യ പാത്തുമുണ്ണി (58) യാണ് മരിച്ചത്. ഭര്‍ത്താവ് മുസ്തഫയുമൊന്നിച്ച് മകള്‍ ഹസീനയുടെ അടുക്കലേക്ക്‌ വന്നതായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഫുജൈറയിലെ മകളുടെ താമസ സ്ഥലത്ത് എത്തിയ ഉടനെയായിരുന്നു മരണം. യാത്രയില്‍ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഗ്യാസിന്‍റെ പ്രശ്നമാണെന്ന് കരുതി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു.  

വീട്ടില്‍ മകളുടെ അടുക്കല്‍ എത്തി വെള്ളം വാങ്ങി കുടിച്ച ഉടനെ ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.  ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഫുജൈറയില്‍ ടൈപ്പിംഗ്‌ സ​​​െൻറര്‍ നടത്തുന്ന മുഹമ്മദ്‌ കുട്ടി നെച്ചിയില്‍ ആണ് മരുമകന്‍. മക്കള്‍: അഷ്‌റഫ്‌ (ഫുജൈറ), ജലീല്‍(സൗദി), ഫൈസല്‍, പാത്തുട്ടി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രിയോട് കൂടി മൃതദേഹം നാട്ടില്‍ കൊണ്ടുപോയി.    

Tags:    
News Summary - obit pathumma-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.