ദുബൈ: യു.എ.ഇയിലെ പ്രമുഖ ഡിജിറ്റൽ സ്വർണ നിക്ഷേപ പ്ലാറ്റ്‌ഫോമായ ഒ ഗോൾഡ് പ്രവാസി മലയാളികൾക്കായി പ്രത്യേക നിക്ഷേപ അവസരം പ്രഖ്യാപിച്ചു. മലയാളി നിക്ഷേപകർക്ക് വ്യക്തിപരമായി സമ്പാദ്യ ലക്ഷ്യങ്ങൾ തീരുമാനിക്കാനുള്ള നൂതന സംവിധാനമാണ് ആപ്ലിക്കേഷനിൽ അവതരിപ്പിച്ചിരിക്കുന്നത്.
അഞ്ചു വർഷത്തിനകം മക്കളുടെ വിവാഹം നടത്താൻ ആഗ്രഹിക്കുന്നവർക്കോ രണ്ട് വർഷത്തിനുള്ളിൽ വാഹനം വാങ്ങാനോ വീട് വെക്കാനോ ആഗ്രഹിക്കുന്നവർക്കോ നിശ്ചിത തുക സ്വർണത്തിൽ നിക്ഷേപിക്കാം. പ്രതിദിനമായും പ്രതിമാസമായും നിക്ഷേപത്തിന് അവസരമുണ്ട്.
ദിവസം ഒരു ദിർഹം മുതൽ എത്ര തുക വേണമെങ്കിൽ ആപ്ലിക്കേഷനിലൂടെ സ്വർണ നിക്ഷേപമാക്കി മാറ്റാനാവും. കൂടാതെ ആപ്പ് വഴി സ്വന്തം നിക്ഷേപത്തിന്‍റെ ടൈംലൈൻ ട്രാക്ക് ചെയ്യാനും സമ്പാദ്യം ശരിയായ ദിശയിൽ നിലനിർത്താനും സാധിക്കുന്നതിനൊപ്പം പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷണവും ഒരുക്കുകയും ചെയ്യാം.
24 കാരറ്റ് സ്വർണം സുരക്ഷിതമായി സംഭരിക്കുന്നതിലൂടെ പൂർണമായ സുതാര്യതയും ആപ്പ് ഉറപ്പുനൽകുന്നു. സമ്പാദ്യം ഇഷ്ടാനുസരണം എപ്പോൾ വേണമെങ്കിലും താൽക്കാലികമായി നിർത്താനോ ക്രമീകരിക്കാനോ ഉള്ള സൗകര്യവുമുണ്ട്. ഇൻഷൂറൻസ് പരിരക്ഷയുള്ള നിലവറകളിൽ 24 കാരറ്റ് ശുദ്ധമായ സ്വർണ്ണം സുരക്ഷിതമായി സംഭരിക്കുന്നതിലൂടെ പൂർണ്ണ സുതാര്യതയും ആപ്പ് ഉറപ്പാക്കുന്നു.
നിശ്ചിത സമയമെത്തുമ്പോൾ, ഉപയോക്താക്കൾക്ക് ചെറിയ നടപടിക്രമങ്ങളിലൂടെ അവരുടെ സ്വർണ്ണം പണമാക്കി മാറ്റാനോ വിൽക്കാനോ സമ്മാനമായി നൽകാനോ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.