Posted On
date_range Updated On
date_range അബൂദബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു; ആർക്കും പരിക്കില്ല
അബൂദബി: യു.എ.ഇ ലക്ഷ്യമാക്കി എത്തിയ ഡ്രോൺ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതിനെ തുടർന്ന് അവശിഷ്ടങ്ങൾ അബൂദബിയിൽ വീണു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അബൂദബി മീഡിയ ഒഫീസ് സ്ഥിരീകരിച്ചു.
ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ‘ഐകാഡ്’ മേഖലയിലെ ഗോഡൗണിലും മുസഫ പ്രദേശത്തെ വാണിജ്യ സ്ഥാപനത്തിലുമാണ് വീണത്. സംഭവത്തിൽ കെട്ടിടങ്ങൾക്ക് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഉടൻ സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സ്ഥിതി പൂർണ്ണ നിയന്ത്രണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കാതിരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.