അബൂദബി: കുന്നംകുളം എൻ.ആർ.ഐ ഫോറം അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ (െഎ.എ സ്.സി) സംഘടിപ്പിച്ച ‘നിലാമഴ’ നൃത്ത^സംഗീത പരിപാടി ആവേശമായി. കവിയും ഗാനരചയിതാവുമ ായ റഫീഖ് അഹമ്മദും നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമനും മുഖ്യാതിഥിക ളായിരുന്നു. ഉമ സുനിലും സംഘവും അവതരിപ്പിച്ച റഫീഖ് അഹമ്മദിെൻറ കവിതകളുടെ നൃത്താവിഷ്കാരവും അദ്ദേഹത്തിെൻറ ഗാനങ്ങൾ ഉൾപ്പെടുത്തി ഗീതമഹൽ അവതരിപ്പിച്ച സംഗീത പരിപാടിയും ശ്രദ്ധേയമായി.
കുന്നംകുളം എൻ.ആർ.ഐ ഫോറം പ്രസിഡൻറ് അഡ്വ. ഫെമിൻ പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. 45 വർഷത്തിലധികം പ്രവാസ ജീവിതം നയിച്ച മോഹൻദാസ്, മുഹമ്മദ് മുസ്തഫ, അബുബക്കർ എന്നിവരെ ആദരിച്ചു. െഎ.എസ്.സി പ്രസിഡൻറ് രമേശ് പണിക്കർ, ഇസ്ലാമിക് സെൻറർ പ്രസിഡൻറ് ബാവഹാജി, കേരള സോഷ്യൽ സെൻറർ (കെ.എസ്.സി) പ്രസിഡൻറ് ബീരാൻകുട്ടി, മലയാളി സമാജം പ്രസിഡൻറ് ടി.എ. നാസർ, ലോക കേരള സഭാംഗം കെ.ബി. മുരളി എന്നിവർ പങ്കെടുത്തു. ഫോറം രക്ഷാധികാരി ഷാജി വള്ളിക്കാട്ടിരി സ്വാഗതവും ജനറൽ സെക്രട്ടറി സലിം ചിറക്കൽ നന്ദിയും പറഞ്ഞു.
സുനിൽ കല്ലായിൽ, നൗഷാദ് അസീസ്, സനൽ മണിയിൽ, മനോജ് അയിനിപ്പള്ളി, അജീബ് അലി, സുദിനൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.