നൂരിയ്യ വനിത മെഗാ മീലാദ് സംഗമം നാളെ

അ​ജ്മാ​ൻ: എ​ൻ.​ഐ.​ടി പു​ള്ളാ​വൂ​രി​ലും പേ​രാ​മ്പ്ര​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​രി​യ്യ വ​നി​ത ഹി​ഫ്ള് കോ​ള​ജി​ന്‍റെ യു.​എ.​ഇ വ​നി​ത കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന നൂ​രി​യ്യ വ​നി​ത മെ​ഗാ മീ​ലാ​ദ് സം​ഗ​മം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് അ​ജ്മാ​ൻ ജെ​റ​ഫ് അ​റൂ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ​കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​സ്‍ലാ​മി​ക പ​ഠ​ന​ക്ലാ​സ്, ഖു​ർ​ആ​ൻ ത​ജ്‍വീ​ദ് ക്ലാ​സ്, പ്രാ​ർ​ഥ​ന സ​ദ​സ്സു​ക​ൾ, സ്വ​ലാ​ത്ത് മ​ജ്​​ലി​സു​ക​ൾ, മൗ​ലീ​ദ് സ​ദ​സ്സു​ക​ൾ, ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം എ​ന്നി​ങ്ങ​നെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. യു.​എ.​ഇ​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ വീ​ട്ട​മ്മ​മാ​ർ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ, വി​ദ്യാ​ർ​ഥി​നി​ക​ൾ എ​ന്നിവർ കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന പ​രി​പാ​ടി എം.​പി. മൂ​സ ഹാ​ജി പു​ള്ളാ​വൂ​ർ (അ​ജ്മാ​ൻ) ഉ​ദ്ഘാ​ട​നം ചെ​യ്യും. നൂ​രി​യ്യ ന​വാ​സ് ദാ​രി​മി ഓ​മ​ശ്ശേ​രി മു​ഖ്യാ​തി​ഥി​യാ​കും. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സ്ത്രീ​ക​ൾ +971 50 365 6089 ന​മ്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

Tags:    
News Summary - Nooriya Women Meelad Sangamam tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-14 04:02 GMT