Posted On
date_range Updated On
date_range ഇന്ത്യയിൽനിന്ന് ജൂലൈ 15വരെ വിമാന സർവിസില്ല –എമിറേറ്റ്സ്
ദുബൈ: ഇന്ത്യയിൽനിന്ന് ഈമാസം 15വരെ വിമാന സർവിസുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്ന് സർവിസുണ്ടാകില്ലെന്ന് കമ്പനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നേരത്തേ ഇത്തിഹാദ്, എയർ ഇന്ത്യ എന്നീ കമ്പനികൾ ജൂലൈ 21വരെ വിമാനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ 24 മുതലാണ് ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇ അധികൃതർ വിലക്കേർപ്പെടുത്തിയത്. ഇതിനെ തുടർന്ന് നിലച്ച വിമാന സർവിസ് ഈമാസം പുനരാരംഭിക്കുമെന്ന പ്രതീക്ഷക്കിടെയാണ് കമ്പനികൾ വിലക്ക് നീട്ടിയത് അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.