ഡോ. ഫാത്തിമ തസ്നീമിന് ‘മാസ്റ്റർ സർജൻ’ അംഗീകാരം

ദുബൈ: പ്രശസ്ത അന്താരാഷ്ട്ര ആരോഗ്യഗുണനിലവാര അംഗീകാര സ്ഥാപനമായ സർജിക്കൽ റിവ്യൂ കോർപറേഷന്‍റെ (എസ്​.ആർ.സി) മിനിമലി ഇൻവേസീവ് ഗൈനക്കോളജി, ഫൈബ്രോയ്ഡ് സർജറി എന്നീ രണ്ട് വിഭാഗങ്ങളിലും ‘മാസ്റ്റർ സർജൻ’ അംഗീകാരം കരസ്ഥമാക്കി കോഴിക്കോട് ഫാറൂഖ്​ കോളജ് സ്വദേശി ഡോ. ഫാത്തിമ തസ്നീം. രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും പരമാവധി സുരക്ഷയും ഉറപ്പാക്കുന്നതിൽ ഡോ. തസ്നീം പുലർത്തുന്ന പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് ഈ നേട്ടം.

ദേശീയവും അന്തർദേശീയവുമായി അംഗീകരിക്കപ്പെട്ട ഉയർന്ന ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നതിന്‍റെ സാക്ഷ്യപ്പെടുത്തലാണ് എസ്​.ആർ.സി അംഗീകൃത മാസ്റ്റർ സർജൻ പദവി. വിവിധ മാനദണ്ഡങ്ങൾ മുൻനിർത്തി വിശദമായ വിലയിരുത്തലുകൾക്കും പരിശോധനകൾക്കും ശേഷമാണ്​ ഈ അംഗീകാരത്തിന്​ തെരഞ്ഞെടുക്കപ്പെടുന്നത്​.

‘എല്ലാ രോഗികൾക്കും ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിനും ചികിത്സാരംഗത്തെ പുരോഗതിക്കുമായി ഡോ. ഫാത്തിമ തസ്നീം പുലർത്തുന്ന പ്രതിബദ്ധതയെ അംഗീകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്’ എന്ന് എസ്​.ആർ.സി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഗാരി എം. പ്രാറ്റ് പറഞ്ഞു.

ദുബൈയിലെ മെഡ്കെയർ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിസ്റ്റാണ് ഡോ. ഫാത്തിമ തസ്നീം. ഡോ. മെഹഫൂസ് ആണ് ഭർത്താവ്. ഫാറൂഖ്​ കോളജ് സുവോളജി വിഭാഗം തലവൻ പരേതനായ ഡോ. ഷുക്കൂറിന്‍റെയും ചരിത്രവിഭാഗം മേധാവിയായിരുന്ന ഡോ. ഫാത്തിമയുടെയും മകളാണ്​. ഏക സഹോദരൻ ഇജാസ്.

2003ൽ സ്ഥാപിതമായ എസ്​.ആർ.സി ലോകമെമ്പാടുമുള്ള ആരോഗ്യപരിചരണ സംവിധാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ചികിത്സാ പദ്ധതികളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത അന്താരാഷ്ട്ര അംഗീകാര സ്ഥാപനമാണ്.

Tags:    
News Summary - Master Surgeon Award Won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.