ലൈസന്‍സില്ലാതെ വാഹനമോടിക്കരുതെന്ന് അജ്മാന്‍ പൊലീസ്

അജ്മാന്‍: ലൈസന്‍സില്ലാതെ വാഹനമോടിക്കരുതെന്ന് കര്‍ശന നിര്‍ദേശവുമായി അജ്മാന്‍ പൊലീസ്. ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർ അവരുടെ സ്വന്തം ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും അപകടമുണ്ടാക്കുകയാണെന്ന്​ പൊലീസ് ചൂണ്ടിക്കാട്ടി.

ഇതിനെതിരെ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. വാഹനാപകടങ്ങൾ തടയുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിൻ എന്ന് അജ്മാൻ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.

ഡ്രൈവർമാർ അവരുടെ ലൈസൻസുകൾ സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം.

കാലാവധി കഴിയുന്നതിന്​ മുമ്പ് അവ പുതുക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നൽകും. ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്‍റെ അപകടങ്ങളെയും അതുണ്ടാക്കുന്ന നിയമപരമായ പ്രത്യാഘാതങ്ങളെയും വ്യക്തമാക്കുന്ന മുന്നറിയിപ്പ്​ അറബിയിലും ഇംഗ്ലീഷിലും നൽകുമെന്ന് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ കൂട്ടിച്ചേർത്തു. ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ലൈസൻസില്ലാത്ത ഡ്രൈവർമാരെ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കരുതെന്നും പൊലീസ് ആഹ്വാനം ചെയ്തു.

Tags:    
News Summary - Ajman Police Driving Warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.