അജ്മാന്: ഡെലിവറി ബൈക്കുകള്‍ക്ക് അതിവേഗ പാതകളിൽ സഞ്ചരിക്കാൻ അനുവാദമില്ലെന്ന് അജ്മാന് പൊലീസ് വ്യക്തമാക്കി. ഡെലിവറി റൈഡർമാർ അജ്മാനിലെ റോഡിന്റെ വലതുവശത്തുള്ള പാതകൾ ഉപയോഗിക്കണമെന്ന് അജ്മാന് പൊലീസ് വ്യക്തമാക്കി. ഏറ്റവും വേഗമേറിയതും ഇടതുവശത്തുള്ളതുമായ പാതകൾ ഉപയോഗിക്കാൻ അനുവാദമില്ല. ദുബൈ, അബൂദബി എന്നീ രണ്ട് എമിറേറ്റുകളിൽ ഈ നിയന്ത്രണങ്ങൾ ഇതിനകം നിലവിലുണ്ട്.
മൂന്ന് വരിപ്പാതകളിൽ ഡെലിവറി ബൈക്കുകൾ ഇടതുവശത്തുള്ള പാത ഉപയോഗിക്കാൻ അനുവാദമില്ല. വലതുവശത്തുള്ള രണ്ട് പാതകളിൽ യാത്ര ചെയ്യാം. നാലുവരിപ്പാതകളിൽ ഇടതുവശത്തുള്ള രണ്ട് പാതകളിൽ വാഹനമോടിക്കാൻ പാടില്ല. അഞ്ചുവരിപ്പാതയിലാണെങ്കിൽ, അവർക്ക് വലതുവശത്തെ ഏറ്റവും അറ്റത്തുള്ള മൂന്ന് ട്രാക്കുകൾ ഉപയോഗിക്കാം. നിയമലംഘനങ്ങൾക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ അനുഭവിക്കേണ്ടി വരും. മൂന്നാം തവണയും ലംഘനം ആവർത്തിച്ചാൽ പെർമിറ്റ് സസ്പെൻഷൻ വരെ നേരിടേണ്ടിവരും.
ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ കുറക്കാനുമായി അജ്മാൻ പൊലീസ് ഡെലിവറി കമ്പനികളെയും മോട്ടോർ സൈക്കിൾ ഡ്രൈവർമാരെയും ലക്ഷ്യമിട്ട് വിപുലമായ ബോധവത്കരണ കാമ്പയിനുകൾ നടത്തിയിട്ടുണ്ട്.
ഗതാഗത നിയമലംഘനങ്ങൾ, പ്രത്യേകിച്ച് ഓവർടേക്കിങ്, ഷോൾഡറിൽ ഓവർടേക്ക് ചെയ്യൽ, നിർബന്ധിത ലെയിൻ പാലിക്കാതിരിക്കൽ, വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കാതിരിക്കൽ എന്നിവക്കെതിരെ അജ്മാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.