ദുബൈ: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ യശസ്സ് തിരിച്ചുപിടിക്കാന്‍ പോരാടുമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്ക് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിഭാഗീയതയും ആള്‍ക്കൂട്ട കൊലപാതകവും രാജ്യത്തിെൻറ യശസ്സിന് കളങ്കമേല്‍പ്പിച്ചു. റാഫല്‍ ഇടപാടില്‍ കോടികളുടെ അഴിമതി നടത്തിയ കേന്ദ്രം ഇതിനെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതേതര-ജനാധിപത്യ ചേരിക്ക് കരുത്ത് തെളിയിക്കാന്‍ കഴിയാതെ പോയാല്‍ പിന്നീട് ഒരിക്കലും നമുക്ക് പോളിംഗ് ബൂത്തില്‍ പോകേണ്ടിവരില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അവാര്‍ഡ് സമർപ്പിച്ചു. മതേതര - ജനാധിപത്യ- ഫെഡറല്‍ സംവിധാനത്തിെൻറ നിലനില്‍പ്പിനും ശാക്തീകരണത്തിനും വേണ്ടി ജനാധിപത്യ ചേരിക്കൊപ്പം നിന്നുകൊണ്ട് നടത്തുന്ന പരിശ്രമങ്ങൾ പരിഗണിച്ചാണ് എന്‍.കെ പ്രേമചന്ദ്രന് എം.പിക്ക് അവാര്‍ഡ് സമ്മാനിച്ചത്.
ഡോ. പി.എ ഇബ്രാഹിം ഹാജി ചെയര്‍മാനും എം.സി വടകര, സി.കെ സുബൈര്‍, ഡോ. അന്‍വര്‍ അമീന് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ചടങ്ങില്‍ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഇസ്മായില്‍ ഏറാമല അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. പി.എ ഇബ്രാഹിം ഹാജി, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍, യു.എ.ഇ - കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, അഷ്റഫ് പള്ളിക്കണ്ടം, പി.കെ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി പ്രസംഗിച്ചു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് സ്വാഗതവും ട്രഷറര്‍ നജീബ് തച്ചംപൊയില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.