എൻചാന്‍റിയ: ദി പ്ലേസ് ഓഫ് ഡ്രീംസ്’ നോവലുമായി നിലീന

13-ാം വയസ്സിൽ ‘നോവലിസ്റ്റാ’യി നിലീന


ഫാന്‍റസി പുസ്തകം ‘എൻചാന്‍റിയ: ദി പ്ലേസ് ഓഫ് ഡ്രീംസ്’ പ്രകാശനം ചെയ്തു

ഷാർജ: ഷാർജ ജെംസ് മില്ലേനിയം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നിലീന മറിയം ജോനേഷ് രചിച്ച ഏറ്റവും പുതിയ ഫാന്‍റസി പുസ്തകം ‘എൻചാന്‍റിയ: ദി പ്ലേസ് ഓഫ് ഡ്രീംസ്’ പ്രകാശനം ചെയ്തു. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രസകരമായ ഫാന്‍റസി കഥയാണ് ഈ നോവലിലേത്​.

മറ്റൊരു ലോകത്തേക്ക് ആകസ്മികമായി എത്തിപ്പെടുന്ന പെൺകുട്ടിയുടെ ആശ്ചര്യം നിറഞ്ഞ സാഹസിക യാത്രയാണ് ഇതിവൃത്തം. വായനക്കാരായ കുട്ടികളെ മാന്ത്രികതയും അത്ഭുത ജീവികളും നിറഞ്ഞ മായാലോകത്തേക്ക് ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു.

ചെറിയ പ്രായത്തിൽ തന്നെ നിരവധി പ്രമുഖ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്​ നിലീന. ശൈഖ് ഹംദാൻ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 13കാരിയായ ഈ കൊച്ചു മിടുക്കി.ഇതോടൊപ്പം ഷാർജ എക്സലൻസ് അവാർഡ് (ഡിസ്റ്റിങ്​ഗ്വിഷ്‌ഡ് സ്റ്റുഡന്‍റ്​​), അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഡയാന അവാർഡ് എന്നിവയും നിലീനയ്ക്ക് ലഭിച്ചു.

യങ് ടൈംസ് പാനലിസ്റ്റ് കൂടിയായ നിലീനയുടെ നിരവധി കവിതകൾ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബീഅ എൻവയോൺമെന്‍റ്​ എക്സലൻസ് അവാർഡിന്‍റെ മികച്ച കഥാരചനയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. കോട്ടയം പാലാ സ്വദേശികളായ ജോനേഷ്​ ജോസഫ്​-വർഷ വർഗീസ്​ ദമ്പതികളുടെ മകളാണ്​.

Tags:    
News Summary - Nileena became a 'novelist' at the age of 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.