മത്സര വേദിയിൽ ഇന്ത്യൻ പതാകയുമായി നിദ അഞ്ജും

ലോക കുതിരയോട്ട മൽസരത്തിൽ വീണ്ടും നേട്ടംകൊയ്ത്​ നിദ അഞ്ജും

ദുബൈ: കുതിരയോട്ട മത്സരവേദിയിൽ ഇന്ത്യൻ പതാകയുമായി നിദ അഞ്ജുംങ്ങളുടെ ലോക വേദികളിൽ ശ്രദ്ധേയയായ മലയാളി വിദ്യാർഥിനി നിദ അഞ്ജുമിന്​ വീണ്ടും നേട്ടം.

ഫ്രാൻസിലെ ജൂലിയാൻജസിൽ നടന്ന എഫ്​.ഇ.ഐ യങ്​ ഹോഴ്‌സ് എൻഡുറൻസ് വേൾഡ് ചാമ്പ്യൻഷിപ്പ് 2025ൽ 18ാം സ്ഥാനമാണ്​ 23കാരി നേടിയിരിക്കുന്നത്​. ഇന്ത്യയുടെ ഒരേയൊരു പ്രതിനിധിയായി 8 വയസ്സുള്ള പോർച്ചുഗീസ് കുതിരയായ നെയ്‌ഡേയ്‌ക്കൊപ്പം മത്സരിച്ച നിദ, ഒന്നിലധികം കുതിരസവാരിക്കാരെയും കുതിരകളെയും ഉൾപ്പെടുത്തി മത്സരിച്ച പല രാജ്യങ്ങളെയും പിന്നിലാക്കിയാണ് ഈ സ്ഥാനം കരസ്ഥമാക്കിയത്. 82 കുതിരകൾ മാറ്റുരച്ച മത്സരത്തിലാണ്​ 18ാം സ്ഥാനം കൈവരിച്ചത്​.

ആഗോള വേദിയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചത്​ അഭിമാനകരമായ നിമിഷമായിരുന്നുവെന്ന്​ നിദ പറഞ്ഞു. 2024ൽ നടന്ന എഫ്​.ഇ.ഐ സീനിയർ എൻഡുറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും പൂർത്തിയാക്കുകയും ചെയ്ത ആദ്യ ഇന്ത്യൻ വനിതയാണ്​ നിദ.

മലപ്പുറത്ത്​ ജനിച്ച്​, ദുബൈയിൽ വളർന്ന നിദ സ്പെയിനിലെ മാഡ്രിഡിലുള്ള പ്രശസ്തമായ ഐ.ഇ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിലും ഇന്റർനാഷണൽ ഡെവലപ്മെന്റിലും ഇരട്ട ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

റീജൻസി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടിന്‍റെയും മിന്നത്ത് അൻവർ അമീനിന്‍റെയും മകളാണ്. ഡോ. ഫിദ അഞ്ജും ചേലാട്ട് സഹോദരിയാണ്​. ദുബൈയിലെ പ്രശസ്ത കുതിരസവാരിക്കാരനായ അലി അൽ മുഹൈരിയുടെ കീഴിലായിരുന്നു നിദയുടെ അടിസ്ഥാന പരിശീലനം. തഖത് സിങ്​ റാവുവാണ്​ പേഴ്‌സണൽ ട്രെയിനർ. ഡോ. മുഹമ്മദ് ഷാഫി വെറ്ററിനറി കൺസൾട്ടന്റാണ്​.

Tags:    
News Summary - Nida Anjum achieves another feat at the World Horse Racing Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.