യു.എ.ഇയിൽ അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ദുബൈ: യു.എ.ഇയിൽ പൊതു-സ്വകാര്യ മേഖലയിലെ അടുത്ത വർഷത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജനുവരി 1 (പുതുവത്സരം), ഏപ്രിൽ 20 മുതൽ 23 വരെ (ചെറിയ പെരുന്നാൾ), ജൂൺ 27 മുതൽ 30 വരെ (ബലിപെരുന്നാൾ), ജൂലൈ 21 (ഹിജ്​റ വർഷാരംഭം), സെപ്​റ്റംബർ 29 (നബിദിനം) എന്നിവയാണ്​ അവധികൾ.

ചന്ദ്രപ്പിറവി അനുസരിച്ച്​ ചില അവദിദിനങ്ങളിലം ഘോഷ ദിവസങ്ങളിലും മാറ്റമുണ്ടായേക്കാം. ബലിപെരുന്നാളിനോട്​ ചേർന്ന്​ വാരാന്ത്യ അവധിയും വരുന്നതിനാൽ ആറ്​ ദിവസം വരെ തുടർച്ചയായി അവധി ലഭിച്ചേക്കാം. യു.എ.ഇ മന്ത്രിസഭയാണ്​ അവധി പ്രഖ്യാപിച്ചത്​.

Tags:    
News Summary - Next year's public holidays have been announced in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.