Posted On
date_range Updated On
date_range പുതുവൽസരാഘോഷം: ദുബൈ മെട്രോ 43മണിക്കൂർ തുടർച്ചയായി ഓടും
ദുബൈ: പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി ദുബൈ നഗരത്തിൽ നടപ്പിലാക്കുന്ന വിവിധ ഗതാഗാത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പുറത്തിറക്കി. ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യംവെച്ച് ദുബൈ പൊലീസുമായി സഹകരിച്ചാണ് നടപടികൾ തീരുമാനിച്ചത്. യാത്രക്കാർ വർധിക്കുന്നത് പരിഗണിച്ച് മെട്രേയുടെ ഗ്രീൻ ലൈനിൽ ശനിയാഴ്ച രാവിലെ 5മുതൽ തുടങ്ങുന്ന സർവീസ് ജനുവരി രണ്ടിന് അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 1 വരെ ദുബൈ ട്രാമും സർവീസ് നടത്തും. ആഘോഷ സ്ഥലങ്ങളിലേക്ക് എല്ലാ സന്ദർശകരുടേയും സുഗമമായ യാത്ര ഉറപ്പാക്കാൻ എല്ലാ മനുഷ്യ, സാങ്കേതിക സഞ്ചാരങ്ങളും വിന്യസിക്കുമെന്ന് അധികൃതർ പറഞ്ഞു.
വിവിധ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ:
- -ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, പാർക്കിങ് ഏരിയയിലെ നിറയുന്നതോടെ ശനിയാഴ്ച വൈകുന്നേരം 4മണിക്ക് അടക്കും. ഈ സാഹചര്യത്തിൽ ബൊളിവാർഡ് ഏരിയയിലോ ദുബൈ മാളിലോ റിസർവ് ചെയ്തവർ ശനിയാഴ്ച വൈകുന്നേരം 4ന് മുമ്പ് എത്തിച്ചേരണം.
- - ഫിനാൻഷ്യൽ സെന്‍റർ റോഡിന്‍റെ ലോവർ ഡെക്ക് വൈകുന്നേരം 4നും അൽ സുക്കൂക്ക് സ്ട്രീറ്റ് രാത്രി 8നും അടക്കും. ഊദ് മേത്ത റോഡിൽ നിന്ന് ബുർജ് ഖലീഫ ഏരിയയിലേക്ക് നീളുന്ന അൽ അസയേൽ റോഡ് പബ്ലിക് ബസുകൾക്കും എമർജൻസി വാഹനങ്ങൾക്കും മാത്രമാക്കി വൈകുന്നേരം 4ന് അടക്കും.
- -അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് 2-ആം സഅബീൽ റോഡിനും അൽ മെയ്ദാൻ റോഡിനുമിടയിൽ വൈകുന്നേരം 4മുതൽ അടച്ചിടും.
- -ബുർജ് ഖലീഫ സ്റ്റേഷൻ വൈകുന്നേരം 5മുതൽ അടച്ചിടും.
- -രാത്രി 8 മുതൽ അൽ സുക്കൂക്ക് സ്ട്രീറ്റ് അടക്കും. ഒരു മണിക്കൂറിന് ശേഷം, ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റ് അപ്പർ ഡെക്കും വാഹനങ്ങൾക്ക് അടക്കും.
- -ദുബൈ വാട്ടർ കനാൽ എലിവേറ്ററുകളും കാൽനട പാലങ്ങളും അൽ സഫ, ബിസിനസ് ബേ ഏരിയകളിൽ അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.